തെങ്ങ് കടപുഴകി വീണ് യുവാവ് മരിച്ചു

ആലപ്പുഴ: തെങ്ങ് കടപുഴകി വീണ് യുവാവ് മരിച്ചു. മാവേലിക്കര സ്വദേശി അരവിന്ദ്(28) ആണ് മരിച്ചത്. രാവിലെ എട്ടരയോടെയാണ് സംഭവം. ശക്തമായ മഴയിലും കാറ്റിലും വീട്ടുമുറ്റത്ത് നിന്ന തെങ്ങ് ദേഹത്തേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. ഉടനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആലപ്പുഴ ജില്ലയില്‍ പലയിടത്തും ഇപ്പോഴും ശക്തമായ മഴയും കാറ്റും തുടരുകയാണ്.Continue Reading

കനത്ത മഴയില്‍ വീടിന്‍റെ മേല്‍ക്കൂര തകര്‍ന്നു

ആലപ്പുഴ: ശക്തമായ മഴയില്‍ വീട് തകർന്നു. ആലപ്പുഴ എടത്വയിലാണ് സംഭവം നടന്നത്. തലവടി പഞ്ചായത്ത് 14 ആം വാർഡ് പീടികത്തറ വീട്ടില്‍ ഇട്ടി ചെല്ലപ്പന്‍റെ വീടാണ് കനത്ത മഴയില്‍ തകർന്നത്. അടുക്കളയില്‍ പാചകം ചെയ്തുകൊണ്ടിരുന്ന ചെല്ലപ്പന്‍റെ ഭാര്യ കുട്ടിയമ്മ പുറത്തേക്ക് ഇറങ്ങിയ സമയത്താണ് വീട് തകർന്ന് വീണത്. രാവിലെ ഉണ്ടായ കനത്തമഴയില്‍ വീടിന്‍റെ അടുക്കളയുടെ മേല്‍ക്കൂര പൂർണമായും നിലംപൊത്തി.Continue Reading

ഭാരതത്തിൻ്റെ ഉയർച്ചയ്ക്ക് പിന്നിലെ ചാലകശക്തി ആർ.എസ്.എസ്. :എം. രാധാകൃഷ്ണൻ

ആലപ്പുഴ: ഭാരതത്തിൻ്റെ ഉയർച്ചയ്ക്ക് പിന്നിലെ ചാലകശക്തി ആർ.എസ്.എസ്. ആണ് എന്നതിൽ ആർക്കും സംശയം വേണ്ടെന്ന് ആർ.എസ്.എസ്. ദക്ഷിണക്ഷേത്ര ( കേരളം, തമിഴ്നാട് സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന മേഖല) കാര്യവാഹ് എം. രാധാകൃഷ്ണൻ. ആലപ്പുഴ അറവുകാട് നടക്കുന്ന ആർ.എസ്.എസ്. കാര്യകർതൃ വികാസ് വർഗ്ഗിന്റെ സമാപന പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭാരതത്തിൻ്റെ ഉയർച്ച കേവലം രാഷ്ട്രീയം മാത്രമല്ല സംഘത്തിൻ്റെ പ്രവർത്തനത്തിൻ്റെ കരുത്ത് അതിൽ അടങ്ങിയിട്ടുണ്ട്. രാഷ്ട്രമാദ്യമെന്ന ചിന്ത വളർത്താനാണ്. നെഞ്ചുറപ്പുള്ള തലമുറയെ വാർത്തെടുക്കാനാണ്Continue Reading

പരാജയഭീതിയിലായ സി പി എം വ്യാപക അക്രമം അഴിച്ചുവിടുന്നു: എം വി . ഗോപകുമാർ

ലോകസഭാ തെരഞ്ഞെടുപ്പിൽ പരാജയം ഉറപ്പാക്കിയ സി പി എം ബി.ജെ പി യ്ക്കെതിരെ ആലപ്പുഴയിൽ വ്യാപക ആക്രമം അഴിച്ചുവിടുകയാണ്, കഴിഞ്ഞ കാലങ്ങളിൽ സി പി എം നും കോൺഗ്രസിനും ഒപ്പം നിന്ന നിരവധിയാളുകൾ ഈ തവണ എൻ ഡി എയ്ക്ക് വോട്ടു ചെയ്തിട്ടുണ്ട്, ഇത് മനസ്സിലാക്കിയ സി പി എം അക്രമത്തിലൂടെ ജനങ്ങളിൽ ഭീതിപരത്തി അണികളെ കൂടെ നിർത്താൻ പരിശ്രമിക്കുകയാണ്. ബി ജെ പിയുടെ വനിതാ നേതാവ് കുമാരപുരം പഞ്ചായത്ത്Continue Reading

ഹരിത കർമ്മ സേനാംഗങ്ങളോട് പൊലീസ് മോശമായി പെരുമാറുകയും അധിക്ഷേപിക്കുകയും ചെയ്തതായി പരാതി.

നൂറനാട്: ഹരിത കർമ്മ സേനാംഗങ്ങളോട് പൊലീസ് മോശമായി പെരുമാറുകയും അധിക്ഷേപിക്കുകയും ചെയ്തതായി പരാതി. ഹരിത കർമ്മ സേനാംഗങ്ങള്‍ കൂട്ടമായി നൂറനാട് പോലീസ് സ്റ്റേഷനിലെത്തി എസ് ഐ ഗോപാലകൃഷ്ണനെതിരെ പരാതി നല്‍കി. പാലമേല്‍ ഗ്രാമപഞ്ചായത്തിലെ എരുമക്കുഴി ഗവണ്‍മെന്റ് എല്‍പിഎസ്, പയ്യനല്ലൂർ ഡബ്ല്യുഎല്‍പിഎസ്, ഉളവുക്കാട് ആർസിവി എല്‍പിഎസ് എന്നിവിടങ്ങളിലെ ബൂത്തുകളില്‍ മാലിന്യ ശേഖരണത്തിനും സംസ്കരണത്തിനുമായി ഉണ്ടായിരുന്ന ഹരിത കർമ്മ സേനാംഗങ്ങളാണ് പരാതിക്കാർ. അകാരണമായി കയർത്തു സംസാരിച്ചെന്നാണ് പരാതി. ജനമധ്യത്തില്‍ വച്ച്‌ പെറുക്കികള്‍ എന്ന്Continue Reading

വ്യാജ മദ്യ കേന്ദ്രത്തിൽ എക്സൈസ് വിദേശമദ്യം പിടികൂടി

മാവേലിക്കര വള്ളികുന്നം താളീരാടിമുറി ഭാഗത്തുള്ള മദ്യ വിൽപ്പന കേന്ദ്രത്തിൽ നൂറനാട് എക്സൈസ് ഇൻസ്പെക്ടർ ജയപ്രസാദും സംഘവും നടത്തിയ പരിശോധനയിൽ വിദേശമദ്യംപിടികൂടി.മാവേലിക്ക വള്ളികുന്നത്തു താളീരാടിമുറിയിൽ, അംബുജാക്ഷ ഭവനം വീട്ടിൽ അംബുജാക്ഷൻഭാര്യ രമണി(40) യെ പ്രതിയാക്കി കേസെടുത്തു റിമാൻഡ് ചെയ്തു. ഈ വീട്ടിൽ മദ്യ വില്പന നടത്തുന്നതെന്ന് ലഭിച്ച രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിൽ നടത്തിയ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡ്‌.സംഘത്തിൽ നൂറനാട്അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ പ്രശാന്ത്,പ്രവന്റീവ് ഓഫീസർ സുനിൽ,സിനുലാൽ,അരുൺ,.സിവിൽ എക്സൈസ് ഓഫീസർമാരായ പ്രവീൺ,അനു വനിതContinue Reading

സംസ്‌ഥാനത്ത്‌ വീണ്ടും പക്ഷിപ്പനി സ്‌ഥിരീകരിച്ചു

ആലപ്പുഴ: സംസ്‌ഥാനത്ത്‌ വീണ്ടും പക്ഷിപ്പനി സ്‌ഥിരീകരിച്ചു. ആലപ്പുഴ ജില്ലയിലെ ചെറുതന, എടത്വാ കൊടുപ്പുന്ന എന്നിവിടങ്ങളിലാണു രോഗബാധ കണ്ടെത്തിയത്‌. ഇവിടങ്ങളില്‍ അടുത്തിടെ താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു. മൂന്ന്‌ സാമ്ബിളുകള്‍ ഭോപ്പാലിലെ ലാബില്‍ എത്തിച്ച്‌ നടത്തിയ പരിശോധനയിലാണ്‌ പക്ഷിപ്പനി സ്‌ഥിരീകരിച്ചത്‌. കൊടുപ്പുന്ന വരമ്ബിനകം പാടത്ത്‌ തീറ്റയ്‌ക്ക് എത്തിച്ച താറാവുകളില്‍ ഏതാനും താറാവുകള്‍ തൂങ്ങി വീഴുന്ന കണ്ടതോടെ ഉടമ കണ്ടങ്കരി സ്വദേശി കൊച്ചുമോന്‍ മൃഗാശുപത്രിയുമായി ബന്ധപ്പെട്ടു. താറാവിന്റെ സാമ്ബിള്‍ പരിശോധനയിലാണ്‌ പക്ഷിപ്പനിയാണെന്ന്‌ വ്യക്‌തമായത്‌. രോഗംContinue Reading

നൂറനാട് പത്താംമൈൽ സമീപം കുടിവെള്ളത്തിൽ ഭക്ഷണ മാലിന്യം നിക്ഷേപിച്ചു

നൂറനാട് : പത്താംമൈലിൽ സി ബി എം സ്കൂളിന് സമീപം ശ്രീ ഭവനത്തിൽ പദ്മിനിയമ്മ എന്ന ആളുടെ വീട്ടിലെ കിണറ്റിലാണ് ഭക്ഷ്യവസ്തുക്കൾ അടങ്ങിയ പ്ലാസ്റ്റിക്ക് കവർ കണ്ടെത്തിയത്.കഴിഞ്ഞ ദിവസം ഈ വീട്ടിൽ നിന്നും ഒരു സൈക്കിൾ നഷ്ടപ്പെട്ടിരുന്നു.കിണറിനുമുകളിൽ ഗ്രിൽ ഇട്ടു സുരക്ഷിതമാക്കിയ കിണറിനുള്ളിൽ ആണ് കവർ കണ്ടെടുത്തത്. വാർഡ് മെംബർ സജിയുടെ സന്നിധ്യത്തിലായിരുന്നു കവർ പരിശോധിച്ചത്. പോലീസിൽ പരാതി നല്കിട്ടുണ്ടന്നു വീട്ടുകാർ പറഞ്ഞു.സ്കൂൾ പരിസരത്തു സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം കുറച്ചുനാളായിContinue Reading

നിയന്ത്രണം വിട്ട കാര്‍ തുണിക്കടയിലേക്ക് ഇടിച്ചു കയറി; കേസെടുത്ത് പൊലീസ്

കഞ്ഞിക്കുഴി: നിയന്ത്രണം വിട്ട കാർ തുണിക്കടയിലേക്ക് ഇടിച്ചു കയറി അപകടം. കാർ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ തുണിക്കടയ്ക്ക് കാര്യമായ നാശനഷ്ടം സംഭവിച്ചു. കടക്കുമുന്നില്‍ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ ഇടിച്ച്‌ തെറിപ്പിച്ച ശേഷമാണ് കാർ കടയിലേക്ക് ഇടിച്ചു കയറിയത്. ആലപ്പുഴ കഞ്ഞിക്കുഴിയില്‍ ഞായറാഴ്ച വൈകിട്ട് 4 നാലുമണിയോടെയാണ് സംഭവം. ജി എസ് ആർ ടെക്സ്റ്റൈല്‍സെന്ന സ്ഥാപനത്തിലേക്കാണ് കാർ ഇടിച്ചു കയറിയത്. കടയുടെ മുൻഭാഗത്തുള്ള ക്ലാസുകള്‍ പൂർണമായും തകർന്നു. തുണി വാങ്ങാൻ എത്തിയ ആളുടെContinue Reading

ആലപ്പുഴയില്‍ യുവാവും യുവതിയും പാലത്തില്‍ നിന്ന് കായലിലേക്ക് ചാടി; തിരച്ചില്‍

ആലപ്പുഴ: ആലപ്പുഴയില്‍ യുവാവും യുവതിയും പാലത്തിന്റെ മുകളില്‍ നിന്ന് കായലിലേക്ക് ചാടി. ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ ആലപ്പുഴ പള്ളാത്തുരുത്തി പാലത്തിന് മുകളില്‍ നിന്നാണ് രണ്ടു പേര്‍ കായലിലേക്ക് ചാടിയത്. ലോറി ഡ്രൈവറാണ് രണ്ടു പേര്‍ കായലിലേക്ക് ചാടുന്നത് കണ്ടത്. 30 വയസ് തോന്നിക്കുന്ന സ്ത്രീയും പുരുഷനുമാണ് ചാടിയതെന്നാണ് ലോറി ഡ്രൈവര്‍ പൊലീസിനോട് പറഞ്ഞത്. ആലപ്പുഴ-ചങ്ങാനാശ്ശേരി പാതയിലാണ് പള്ളാതുരുത്തി പാലം സ്ഥിതി ചെയ്യുന്നത്.Continue Reading