മൊബൈൽ & റീചാർജ് റീടൈലേഴ്സ് അസോസിയേഷൻ മനുഷ്യ ചങ്ങലയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

ദേശീയ പാത വികസനത്തിന്റെ ഭാഗമായി കായംകുളം പട്ടണത്തെ കൂറ്റൻ മതിലുകൾ കെട്ടി രണ്ടായികെട്ടിമറക്കുന്ന രീതിയെ തടയണം എന്നും പുതിയിടം മുതൽ ഷഹിദാർ ജങ്ഷൻ വരെ തൂണിൽ നിർമ്മിത ഉയരപ്പാത നിർമ്മിച്ചു പൗരാണിക നഗരമായ കായംകുളത്തെ കച്ചവട മേഖലയെയും ഇതര മേഖലയെയും സംരക്ഷി ക്കണമെന്നും അതിനായി ജനപ്രതിനിധികളുടെ അലസത അവസാനിപ്പിക്കണമെന്നും അവശ്യപ്പെട്ട് ജനകീയ സമര സമിതി 13 ന് രാവിലെ ദേശീയപാത യിൽ സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങല വിജയിപ്പിക്കാൻഎല്ലാ വിധ പിന്തുണയുംContinue Reading

ഏറെ കോളിളക്കം സൃഷ്ടിച്ച തെക്കെ മങ്കുഴി മാനഭംഗ കേസിലെ പ്രതിയെ വെറുതെ വിട്ടു.

പഞ്ചായത്ത് അംഗത്തിൻ്റെ പിതാവ് വീട്ടമ്മയെ മാനഭംഗം ചെയ്തു എന്ന പേരിൽ ഏറെ കോളിളക്കം സൃഷ്ടിച്ച തെക്കെ മങ്കുഴി മാനഭംഗ കേസിലെ പ്രതി നിരപരാധിയാണെന്ന് കോടതി കണ്ടെത്തി. ഭരണിക്കാവ് ഗ്രാമ പഞ്ചായത്ത് മെമ്പറായിരുന്ന പൂവള്ളിൽ അരവിന്ദാക്ഷൻ്റെ പിതാവ് ചെല്ലപ്പനെയാണ് കായംകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഐശ്വര്യ റാണി വെറുതെ വിട്ടത്. 2016 ലെ ഗാന്ധി ജയന്തി ദിനത്തിൽ, രാഷ്ട്രീയ വിരോധം കാരണം സമീപ വാസിയുടെ വീട്ടിൽ കടന്നു കയറി പ്രതിContinue Reading

ചെട്ടികുളങ്ങരയിൽ 28 വര്ഷം മുൻപ് നടന്ന കൊലപാതകത്തിലെ പ്രതിയെ പോലീസ് പിടികൂടി

ചെട്ടികുളങ്ങര കണ്ണമംഗലം പേളചേന്നത്തുവീട്ടിൽ ജയപ്രകാശ് കൊല്ലപ്പെട്ട കേസിൽ ഒളിവിൽ പോയ രണ്ടാം പ്രതിയെ 28 വർഷത്തിന് ശേഷം മാവേലിക്കര പോലീസ് പിടികൂടി. ചെട്ടികുളങ്ങര മാടശേരിചിറയിൽ വീട്ടിൽ ശ്രീകുമാർ(ചിങ്കു-51)ആണ് പിടിയിലായത്. കോഴിക്കോട് ചെറുവണ്ണൂർ കൊല്ലേരിതാഴം ഭാഗത്ത്‌ വീരാറ്റി തറയിൽ (ശ്രീശൈലം ) എന്ന വിലാസത്തിൽ താമസിച്ചു വരികയായിരുന്നു ഇയാൾ. 1995 ജനുവരി 12 നാണ് കേസിനാസ്പദമായ സംഭവം. സൈനിക ഉദ്യോഗസ്ഥനായ ജയപ്രകാശുമായി കാട്ടുവള്ളി ക്ഷേത്ര ഗ്രൗണ്ടിൽ വച്ച് ശ്രീകുമാറും ഒപ്പമുണ്ടായിരുന്ന പ്രദീപ്,ജയചന്ദ്രൻContinue Reading

69-മത് നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 12-ന്

ആലപ്പുഴ: 69-മത് നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 12, രണ്ടാം ശനിയാഴ്ച പുന്നമടക്കായലില്‍ നടത്താന്‍ തീരുമാനം. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെള്ളിയാഴ്ച ചേര്‍ന്ന നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. നെഹ്‌റു ട്രോഫി വള്ളംകളിയും സി.ബി.എല്ലും ചേര്‍ത്ത് ഉയര്‍ന്നുവന്ന അഭ്യൂഹങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും കഴിഞ്ഞ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ മുന്നോട്ടുപോകാനും യോഗം തീരുമാനിച്ചു. നെഹ്‌റു ട്രോഫി മത്സരത്തിന് സര്‍ക്കാരില്‍ നിന്ന്Continue Reading

ക്വട്ടേഷൻ സംഘങ്ങളുടെ സഹായത്തോടെ വട്ടിപ്പലിശ, മീറ്റര്‍ പലിശ ഇടപാടുകള്‍ നടത്തുന്നവരുടെ വീടുകളില്‍ വ്യാപക പരിശോധന

കായംകുളം: ആലപ്പുഴ ജില്ലയുടെ തെക്കൻ മേഖലകളിൽ ക്വട്ടേഷൻ സംഘങ്ങളുടെ സഹായത്തോടെ വട്ടിപ്പലിശ, മീറ്റര്‍ പലിശ ഇടപാടുകള്‍ നടത്തുന്നവരുടെ വീടുകളില്‍ വ്യാപക പരിശോധന. സംഭവത്തില്‍ അറസ്റ്റ് ചെയ്തു. എയര്‍ ഗണ്‍ അടക്കം പോലീസ് പിടികൂടി. ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന. കായംകുളം, കരീലകുളങ്ങര, ഓച്ചിറ എന്നിവിടങ്ങളിലെ ബ്ലേഡ് പലിശക്കാരുടെ വീടുകളിലായിരുന്നു പോലീസ് റെയ്ഡ് നടത്തിയത്. ക്വട്ടേഷൻ സംഘങ്ങളുടെ സഹായത്തോടെ ഭീഷണിപ്പെടുത്തിയായിരുന്നു വട്ടിപ്പലിശയും ഏതാനും മണിക്കൂര്‍Continue Reading

സിആര്‍പിഎഫ് ജവാനെ ജോലി സ്ഥലത്തേക്കുള്ള യാത്രാമദ്ധ്യേ ഗുഹാവട്ടിയില്‍ കാണാതായി

ചെങ്ങന്നൂര്‍ : സിആര്‍പിഎഫ് ജവാനെ ജോലി സ്ഥലത്തേക്കുള്ള യാത്രാമദ്ധ്യേ ഗുഹാവട്ടിയില്‍ കാണാതായി. ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ തെക്ക് അയ്യന്‍കോയിക്കല്‍ ഹൗസില്‍ പരേതനായ ആര്‍.ബാലകൃഷ്ണന്റെ മകന്‍ സോനുകൃഷ്ണ (34)നെയാണ് കാണാതായത്. ആസാമിലെ കൊക്രജാര്‍ ജില്ലയില്‍ ശ്രീരാംപൂരില്‍ സിആര്‍പിഎഫ് 129 എഫ് ബെറ്റാലിയനില്‍ ജവാന്‍ ആയി സേവനം ചെയ്തു വരികയായിരുന്നു. കഴിഞ്ഞ ജൂണ്‍ 7 നാണ് ജോലിസ്ഥലത്ത് നിന്ന് സോനു കൃഷ്ണ നാട്ടിലെത്തിയത്. കഴിഞ്ഞ ഒന്നാം തീയതി രാവിലെ അഞ്ചുമണിക്ക് വീട്ടില്‍ നിന്ന് നെടുമ്പാശ്ശേരിContinue Reading