ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയില്‍ കാണാതായി

ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയില്‍ കാണാതായി. ആലപ്പുഴ ആര്യാട് സ്വദേശി വിൻസന്‍റിനെയാണ് കാണാതായത്. ജങ്കാർ യാത്രക്കിടെ ഇയാള്‍ പുഴയിലേക്ക് വീഴുകയായിരുന്നു എന്നാണ് വിവരം. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് വിൻസന്‍റിനെ കാണാതായ വിവരം വീട്ടുകാരെ അറിയിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്ബാണ് വിൻസന്‍റ് മൂന്നുപേർക്കൊപ്പം ഹൗസ്ബോട്ട് നിർമാണ ജോലിക്കായി അസമിലേക്ക് പോയത്. വിൻസന്‍റിനെ കാണാനില്ലെന്ന് കുടുംബം പോലീസില്‍ പരാതി നല്‍കിContinue Reading

ടിവി റീചാർജ് ചെയ്യാൻ വൈകിയതിന്റെ മനോവിഷമത്തില്‍ ജീവനൊടുക്കാൻ ശ്രമിച്ച്‌ നാലാം ക്ലാസുകാരൻ ചികിത്സയിലിരിക്കെ മരിച്ചു

ടിവി റീചാർജ് ചെയ്യാൻ വൈകിയതിന്റെ മനോവിഷമത്തില്‍ ജീവനൊടുക്കാൻ ശ്രമിച്ച്‌ നാലാം ക്ലാസുകാരൻ ചികിത്സയിലിരിക്കെ മരിച്ചു. ഹരിപ്പാട് മുട്ടം വിളയില്‍ ബാബു-കല ദമ്ബതികളുടെ മകൻ കാർത്തിക്ക് (9) ആണ് മരിച്ചത്.കഴിഞ്ഞ ഞായറാഴ്ച ആണ് സംഭവം നടന്നത്. അമ്മയോട് ടിവി റീചാർജ് ചെയ്യണമെന്ന് കാർത്തിക് ആവശ്യപ്പെട്ടിരുന്നു. വൈകിട്ടേക്കേ റീച്ചാർജ്ജ് ചെയ്തു തരാൻ സാധിക്കു എന്ന് അമ്മ മറുപടി പറഞ്ഞു. ഉടൻ തന്നെ കാർത്തിക്ക് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ കാർത്തിക് തിരുവല്ലയിലെContinue Reading

നവജാത ശിശുവിനെ കുഴിച്ചുമൂടിയ കേസില്‍ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തി.

ആലപ്പുഴയില്‍ നവജാത ശിശുവിനെ കുഴിച്ചുമൂടിയ കേസില്‍ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തി. തകഴി കുന്നുമ്മ കൊല്ലനാടി പാടശേഖരത്തിന് തെക്കേ ബണ്ടിനോട് ചേർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കസ്റ്റ‍ഡിയിലുള്ള യുവാവിനെ സംഭവ സ്ഥലത്തെത്തിച്ച്‌ പരിശോധന നടത്തിയിരുന്നു. ആലപ്പുഴ ചേർത്തല പൂച്ചാക്കല്‍ സ്വദേശിയായ അവിവാഹിതയാണ് കുഞ്ഞിന് ജന്മം നല്‍കിയിരുന്നത്. കുഞ്ഞിന്‍റെ മരണം കൊലപാതകമാണോ എന്നത് സ്ഥിരീകരിക്കാൻ ആയിട്ടില്ല എന്ന് ആലപ്പുഴ എസ്പി ചൈത്ര ജോണ്‍ ഐപിഎസ് പറഞ്ഞു. സംഭവത്തില്‍ തകഴി സ്വദേശികളായContinue Reading

ഭക്ഷ്യവിഷബാധയേറ്റ് യുവതിക്ക് ദാരുണാന്ത്യം;തുമ്ബച്ചെടി കൊണ്ടുണ്ടാക്കിയ തോരൻ കഴിച്ചതാണ് മരണകാരണമെന്ന് ബന്ധുക്കൾ

ഭക്ഷ്യവിഷബാധയേറ്റ് യുവതിക്ക് ദാരുണാന്ത്യം. ആലപ്പുഴ ചേർത്തല സ്വദേശിനി ജെ ഇന്ദു (42) ആണ് മരിച്ചത്. തുമ്ബച്ചെടി കൊണ്ടുള്ള തോരൻ കഴിച്ചതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്ന് ബന്ധുക്കള്‍ പറയുന്നു. വ്യാഴാഴ്‌ച രാത്രി ഇന്ദു തുമ്ബ കൊണ്ടുണ്ടാക്കിയ തോരൻ കഴിച്ചെന്നും പിന്നാലെ അസ്വസ്ഥത പ്രകടിപ്പിച്ചെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.Continue Reading

ആലപ്പുഴക്കും അവധി പ്രഖ്യാപിച്ചു

ആലപ്പുഴക്കും അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയും വെള്ളക്കെട്ടും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ജില്ലയിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ( ബുധനാഴ്ച) കളക്ടർ അവധി പ്രഖ്യാപിച്ചു. പരീക്ഷകൾക്ക് ഇത് ബാധകമല്ല. നാല് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധിContinue Reading

ആറ്റുവ വിവേകാനന്ദ വിദ്യാപീഠം വിദ്യാലയത്തിലെ മാത്സ് ക്ലബ്ബായ 'ദ സ്ക്വയർ റൂട്ടി'ന്‍റെ ഉദ്ഘാടനം നടത്തി

മാവേലിക്കര ഇടപ്പോൺ ആറ്റുവ വിവേകാനന്ദ വിദ്യാപീഠം വിദ്യാലയത്തിലെ മാത്സ് ക്ലബ്ബായ ‘ദ സ്ക്വയർ റൂട്ടി’ന്‍റെ ഔപചാരിക ഉദ്ഘാടനം പടനിലം എച്ച്എസ്എസ് മുൻ പ്രിൻസിപ്പൽ ശ്രീജ പി നിർവഹിച്ചു .വിദ്യാലയ പ്രിൻസിപ്പൽ ആർ ശാന്തകുമാർ അധ്യക്ഷനായിരുന്നു . മാത്സ് ക്ലബ്ബിന്‍റെ ലോഗോയുടെ ഔപചാരിക പ്രകാശനം വിദ്യാലയ സമതി സെക്രട്ടറി സന്തോഷ് കാളിമംഗലത്ത് നിർവഹിച്ചു .ഐ ക്യൂ ടെസ്റ്റ് ഔപചാരിക ഉദ്ഘാടനം വിദ്യാലയ പ്രിൻസിപ്പൽ ആർ ശാന്തകുമാർ നിർവഹിച്ചു. വിദ്യാർത്ഥികളിൽ ഗണിതത്തോടുള്ള താല്പര്യംContinue Reading

വീടിന്‍റെ മതില്‍ ഇടിഞ്ഞു വീണ് ഒമ്ബതാം ക്ലാസ് വിദ്യാർഥിക്കു ദാരുണാന്ത്യം

ആലപ്പുഴ : വീടിന്‍റെ മതില്‍ ഇടിഞ്ഞു വീണ് ഒമ്ബതാം ക്ലാസ് വിദ്യാർഥിക്കു ദാരുണാന്ത്യം. ആലപ്പുഴ ആറാട്ടുവഴിയിലുണ്ടായ സംഭവത്തില്‍ അന്തേക്ക്പറമ്ബ് അലിയുടെയും ഹസീനയുടെയും മകന്‍ അല്‍ ഫയാസ് അലി (14) ആണ് മരിച്ചത്. ആലപ്പുഴ ലജ്നത്ത് സ്കൂളിലെ വിദ്യാർഥിയാണ് അല്‍ ഫയാസ്. ട്യൂഷൻ കഴിഞ്ഞുവരുന്നതിനിടെ സമീപത്തെ വീടിന്‍റെ മതിലിടിഞ്ഞ് വീണാണ് അപകടം സംഭവിച്ചത്. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.Continue Reading

ആറ്റുവ വിവേകാനന്ദ വിദ്യാപീഠത്തിൽ വിത്യസ്ഥമായ യോഗ പ്രദർശനം നടന്നു.

ആലപ്പുഴ മാവേലിക്കരയിൽ നൂറനാട് ആറ്റുവ വിവേകാനന്ദ വിദ്യാപീഠത്തിൽ വിത്യസ്ഥമായ യോഗ പ്രദർശനം നടന്നു..യോഗ പ്രദർശനത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം പാറ്റൂർ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ ജെസ്സി നിര്‍വഹിച്ചു . അതിനുശേഷം വിദ്യാലയ യോഗാടീമിന്‍റെ യോഗ പ്രദർശനം പ്രധാന കേന്ദ്രങ്ങളിൽ നടന്നു . യോഗത്തിൽ വിദ്യാലയ പ്രിൻസിപ്പൽ ആർ ശാന്തകുമാർ അധ്യക്ഷത വഹിച്ചു . വിദ്യാലയ സമിതി പ്രസിഡൻറ് അഡ്വക്കേറ്റ് കെ കെ അനൂപ് മുഖ്യപ്രഭാഷണം നടത്തി . വിദ്യാർഥിനിയായ ശിവചന്ദ്രContinue Reading

ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു.

ആലപ്പുഴ: സുഹൃത്തുക്കളോടൊപ്പം ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ആലപ്പുഴയില്‍ വണ്ടാനത്താണ് സംഭവം. അമ്ബലപ്പുഴ വടക്ക് പഞ്ചായത്ത് രണ്ടാം വാർഡ് വണ്ടാനം തറമേഴം വീട്ടില്‍ നവാസ്-നൗഫില ദമ്ബതികളുടെ മകൻ സല്‍മാൻ (20) ആണ് മരിച്ചത്. കുളിക്കുന്നതിനിടെ വെള്ളത്തില്‍ മുങ്ങി താഴ്ന്നതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്തക്കള്‍ ബഹളം വച്ചു.നാട്ടുകാർ ഓടിക്കൂടി തിരച്ചില്‍ നടത്തിയെങ്കിലും സല്‍മാനെ കണ്ടെത്താനായില്ല. തുടർന്ന് നാട്ടുകാർ അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. അഗ്നി രക്ഷാസേന എത്തി തിരച്ചില്‍ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്Continue Reading

നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 10ന്

ആലപ്പുഴ: 70-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 10ന് പുന്നമടക്കായലില്‍ നടത്താന്‍ വെച്ച്‌ തീരുമാനിച്ചു. ആലപ്പുഴ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വ്യാഴാഴ്ച ചേര്‍ന്ന നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. 69-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ വാർഷിക ബജറ്റ് കമ്മിറ്റി പാസാക്കി. കഴിഞ്ഞ വർഷം 2.87 കോടി രൂപയുടെ വരുമാനമാണ് സൊസൈറ്റി നേടിയത്.Continue Reading