കാറിലെത്തിയ സംഘം യുവാവിനെ തലക്കടിച്ചു കൊന്നു.

കാറിലെത്തിയ സംഘം യുവാവിനെ തലക്കടിച്ചു കൊന്നു.
alternatetext

തിരുവനന്തപുരം: കരമനയില്‍ കാറിലെത്തിയ സംഘം യുവാവിനെ തലക്കടിച്ചു കൊന്നു. കരമന സ്വദേശി അഖില്‍ (26) ആണ് മരിച്ചത്. കാറിലെത്തിയ സംഘം അഖിലിനെ കമ്ബി വടി കൊണ്ടു തലക്കടിച്ച ശേഷം ശരീരത്തില്‍ കല്ലെടുത്തിട്ട് കൊല്ലുകയായിരുന്നു. പ്രതികള്‍ ഇന്നോവയില്‍ എത്തി അഖിലിനെ കയറ്റിക്കൊണ്ടു പോയി മർദ്ദിച്ച്‌ റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു.

കരമന അനന്ദു വധക്കേസ് പ്രതി അനന്തു കൃഷ്ണന്റെ നേതൃത്വത്തിലാണു ആക്രമണം നടന്നതെന്നു പൊലീസ് പറയുന്നു. അഖില്‍ മീൻ കച്ചവടക്കാരനാണ്. ഒരാഴ്ച മുൻപ് ബാറില്‍ വച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിനു പിന്നിലെന്നു സംശയിക്കുന്നു