ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ അംഗത്വ വിതരണം ആരംഭിച്ചു

ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ അംഗത്വ വിതരണം ആരംഭിച്ചു
alternatetext

പന്തളം: നഗരസഭാ പരിധിയിലുള്ള കെട്ടിട ഉടമകളുടെ കൂട്ടായ്മയായ ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ മെമ്പർഷിപ്പ് വിതരണം തുടങ്ങി. പന്തളം നഗരസഭയുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് കോടതി മുഖേന പരിഹാരം കാണുന്നതിലേക്കായി ആണ് മെമ്പർഷിപ്പ് വിതരണം സംഘടിപ്പിച്ചത് . നിരവധി പരാതിക്കാർ യോഗത്തിൽ പങ്കെടുത്ത് അനുഭവങ്ങൾ വിവരിക്കുകയും അംഗത്വം സ്വീകരിക്കുകയും ചെയ്തു.

അനധികൃത നിർമ്മാണം എന്ന യു എ , അധിക നികുതി നഗരസഭയിൽ അടച്ചിട്ടുള്ളവർ , കൂടിയ തുക ഡിമാൻഡ് നോട്ടീസ് കൈപ്പറ്റിയവർ , വാണിജ്യ ലൈസൻസ് സംബന്ധമായ തർക്കങ്ങൾ ഇവയ്ക്കായി പ്രത്യേകം കേസുകൾ നൽകുന്നതിന് തീരുമാനിച്ചു . 34 വർഷം മുൻപ് നിർമ്മിച്ചു താമസിച്ചുവരുന്ന വീടിന് പോലും അനധികൃത നിർമ്മാണം എന്ന യു എ സ്റ്റിക്കറാണ് പതിച്ചിരിക്കുന്നത് . നഗരസഭ ഓഫീസിൽ അന്വേഷിച്ചപ്പോൾ പുതിയതായി പ്ലാൻ വരച്ച് പുതിയ കെട്ടിടം എന്ന നിലയിൽ നടപടികൾ നടത്തണമെന്നും ആയതിലേക്ക് രേഖകൾ തയ്യാറാക്കുന്നതിന് വേണ്ടി ഏജൻസികളെ നഗരസഭ ഉദ്യോഗസ്ഥർ നിർദ്ദേശിച്ച് വീട്ടുടമയെ അറിയിക്കുകയായിരുന്നു .

60 വർഷം പഴക്കമുള്ള ചോർന്നൊലിക്കുന്ന വീടിന് മുകളിൽ ഷീറ്റ് ഇട്ടതിന് യു എ എന്ന അനധികൃത നിർമ്മാണത്തിന് നോട്ടീസ് നൽകിയിരിക്കുകയാണ് . 23 വർഷം മുമ്പ് നിർമ്മിച്ച കെട്ടിടത്തിന് അനധികൃത നിർമ്മാണം എന്ന സ്റ്റിക്കർ പതിക്കുകയും എന്നാൽ 2023 വരെ കരമടക്കുകയും ചെയ്തിട്ടുള്ള വാസ ഗൃഹത്തിന്റെ ഫയലുകൾ കാണാനില്ല ആയതിനാൽ കെട്ടിട നമ്പർ നൽകാൻ ആവില്ല എന്നാണ് നഗരസഭ അധികൃതർ നൽകിയിരിക്കുന്ന വിശദീകരണം .

വ്യാപാര ആവശ്യത്തിനായി നഗരസഭ നൽകുന്ന ലൈസൻസ് പുതുക്കി നൽകുന്നതിന് കെട്ടിടനികുതി ഉടമ നഗരസഭയിൽ നൽകാത്തതിന് വ്യാപാരം നടത്തുന്ന വാടകക്കാരന് യാതൊരു ബന്ധമില്ല എന്ന് നിയമം അനുശാസിക്കുമ്പോൾ വൻതുക കെട്ടിടനികുതി അടയ്ക്കാത്തതിന്റെ പേരിൽ ലൈസൻസ് പുതുക്കി നൽകാത്ത സാഹചര്യവും, 75,000 രൂപ വരെ പലിശ പിഴപ്പലിശ ഉൾപ്പെടെ കെട്ടിടനികുതി അടയ്ക്കുന്നതിന് വേണ്ടി ഡിമാൻഡ് നോട്ടീസ് നൽകിയ കെട്ടിട ഉടമയ്ക്ക് തർക്കത്തിന് ശേഷം 5500 രൂപയിൽ നികുതി അടയ്ക്കുന്നതിനുള്ള സൗകര്യം ചെയ്തു കൊടുത്തതു ൾപ്പെടെ വിചിത്രമായ അനുഭവങ്ങളാണ് അംഗത്വം സ്വീകരിക്കുന്നതിനായി എത്തിയ കെട്ടിട ഉടമകൾക്ക് പറയാനുള്ളത്.

ഉയർന്ന നികുതിക്ക് ഡിമാൻഡ് നോട്ടീസ് നൽകി അഴിമതിയിലൂടെ നികുതി കുറച്ചു കൊടുക്കാവുന്ന സാഹചര്യമാണ് നഗരസഭയിൽ നടന്നുകൊണ്ടിരിക്കുന്നതെന്ന് സംശയിക്കുന്നതായും പരാതിക്കാർ അഭിപ്രായപ്പെട്ടു. നൂറുകണക്കിന് ആളുകൾ ഈ കൂട്ടായ്മയിൽ പങ്കുചേരുകയും ഇനിയും ധാരാളം പേർ കൂടി ബാക്കിയുളതിനാൽ നാളെ രാവിലെ 10 മണി മുതൽ വീണ്ടും അംഗത്വ വിതരണം നടത്തുന്നതിനും തീരുമാനിച്ചു.

അസോസിയേഷൻ ഭാരവാഹികളായ ഇ എസ് നുജുമുദീൻ , വി സി സുഭാഷ് കുമാർ , റെജി പത്തിയിൽ , അശോക് കുമാർ , ജോർജുകുട്ടി , പി പി ജോൺ , ശിവരാമൻ നായർ , ഹാരിസ് , .പി കെ ജോളി ,.വർഗീസ് മാത്യു, പ്രേം ശങ്കർ ,അലക്സി തോമസ് , എന്നിവർ അംഗത്വ വിതരണത്തിന് നേതൃത്വം നൽകി