കോതമംഗലം: മുൻ എംഎൽഎ ടി.എം.മീതിയന്റെ പേരിലുള്ള ബ്ലോക്ക് പഞ്ചായത്തിലെ സ്മാരക ഹാളിന്റെ പേരു മാറ്റാനുള്ള ഭരണസമിതിയുടെ തീരുമാനത്തിൽ വിവിധ ഭാഗങ്ങളിൽ നിന്നും ഉണ്ടായ എതിർപ്പിനെ തുടർന്ന് ഓഫീസ് പൂട്ടി സീൽ ചെയ്തു.
മന്ത്രിയുടെ ഉത്തരവിനെ തുടർന്ന് ബിഡിഓ ഹാൾ പൂട്ടി സീൽ ചെയ്ത് നോട്ടീസ് പതിപ്പിച്ചത് പ്രസിഡൻ്റിനും യൂഡിഎഫ് ഭരണസമിതിക്കും വൻ തിരിച്ചടിയായിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എ.എം ബഷീർ ഏകപക്ഷീയമായി പേര് നൽകിയ ഹാളാണ് ബുധനാഴ്ച കോതമംഗലം ബിഡിഓ എസ്.അനുപം പൂട്ടി സീൽ ചെയ്ത് നോട്ടീസ് പതിപ്പിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർഎം.ജി.രാജമാണിക്യം പേരുമാറ്റൽ തടഞ്ഞിരുന്നു.