ബൈക്കില്‍ നടുറോഡില്‍ അഭ്യാസം നടത്തിയ യുവാവ് അറസ്റ്റില്‍

ബൈക്കില്‍ നടുറോഡില്‍ അഭ്യാസം നടത്തിയ യുവാവ് അറസ്റ്റില്‍
alternatetext

തൃശൂർ: ബൈക്കില്‍ നടുറോഡില്‍ അഭ്യാസം നടത്തിയ യുവാവ് അറസ്റ്റില്‍. തൃശൂർ കൊടുങ്ങല്ലൂരില്‍ പടാകുളം പെട്രോള്‍ പമ്ബിന് സമീപമാണ് സംഭവം നടന്നത്. ലോകമലേശ്വരം ഓളിപ്പറമ്ബില്‍ ഷെബിൻ ഷാ ആണ് പിടിയിലായത്. ബൈക്കിലുണ്ടായിരുന്ന രണ്ട് പേരില്‍ ഒരാള്‍ പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു.

പോലീസ് പിടികൂടിയതിന് ശേഷവും യുവാവ് പരാക്രമം തുടർന്നു. പോലീസ് സ്റ്റേഷനിലെ ചില്ല് ഭിത്തിയും വാതിലും അടിച്ചു തകർത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു