ഡല്‍ഹി: ലോക്സഭയിലെ കോണ്‍ഗ്രസ് പാർട്ടിയുടെ ചീഫ് വിപ്പായി കൊടിക്കുന്നില്‍ സുരേഷിനെ തെരഞ്ഞെടുത്തു. നിർദേശം സോണിയ ഗാന്ധി ലോക്സഭ സ്പീക്കർ ഓം ബിർളയ്ക്ക് കൈമാറി. കോണ്‍ഗ്രസ് പാർലമെൻ്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി ലോക്സഭാ സ്പീക്കർ ബിർളയ്ക്ക് കത്തെഴുതിയതായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു.
ഗൗരവ് ഗൊഗോയി ലോക്സഭ ഉപനേതാവാകും. അസമില്‍നിന്നുള്ള എംപിയാണ് ഗൗരവ്. കേരളത്തില്‍ നിന്ന് എട്ട് തവണ എംപിയി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള കൊടിക്കുന്നില്‍ സുരേഷ് പാർട്ടിയുടെ ചീഫ് വിപ്പായിരിക്കുമെന്നും വേണുഗോപാല്‍ അറിയിച്ചു.
വിരുദുനഗർ എംപി മാണിക്കം ടാഗോറും കിഷൻഗഞ്ച് എംപി മുഹമ്മദ് ജാവേദും പാർട്ടിയുടെ വിപ്പുമാരാകും. രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും ഇന്ത്യ സഘ്യവും ഊർജസ്വലമായി ജനങ്ങളുടെ ആവശ്യങ്ങള്‍ക്കായി ലോക്സഭയില്‍ പോരാടുമെന്നും വേണുഗോപാല്‍ പറഞ്ഞു.