ഭക്ഷ്യവിഷബാധയേറ്റ് യുവതിക്ക് ദാരുണാന്ത്യം;തുമ്ബച്ചെടി കൊണ്ടുണ്ടാക്കിയ തോരൻ കഴിച്ചതാണ് മരണകാരണമെന്ന് ബന്ധുക്കൾ

ഭക്ഷ്യവിഷബാധയേറ്റ് യുവതിക്ക് ദാരുണാന്ത്യം;തുമ്ബച്ചെടി കൊണ്ടുണ്ടാക്കിയ തോരൻ കഴിച്ചതാണ് മരണകാരണമെന്ന് ബന്ധുക്കൾ
alternatetext

ഭക്ഷ്യവിഷബാധയേറ്റ് യുവതിക്ക് ദാരുണാന്ത്യം. ആലപ്പുഴ ചേർത്തല സ്വദേശിനി ജെ ഇന്ദു (42) ആണ് മരിച്ചത്. തുമ്ബച്ചെടി കൊണ്ടുള്ള തോരൻ കഴിച്ചതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്ന് ബന്ധുക്കള്‍ പറയുന്നു.

വ്യാഴാഴ്‌ച രാത്രി ഇന്ദു തുമ്ബ കൊണ്ടുണ്ടാക്കിയ തോരൻ കഴിച്ചെന്നും പിന്നാലെ അസ്വസ്ഥത പ്രകടിപ്പിച്ചെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.