മൈസൂരു: ബൈക്ക് അപകടത്തില്‍ മലയാളി യുവതി മരിച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൈസൂരുനഞ്ചന്‍ഗുഡ് ദേശീയപാതയില്‍ സംഭവിച്ച അപകടത്തില്‍ കാര്‍ത്തിക ബിജു (25) ആണ് മരിച്ചത്. ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. റോഡ് പണി നടക്കുന്നതിനാല്‍ ബൈക്ക് തെന്നി മറിഞ്ഞാണ് ഡിവൈഡറിലിടിച്ചത്. യുവതി സ്ഥലത്ത് വച്ച് തന്നെ മരിച്ചു. എരുമേലി സൗത്ത് എരുത്വാപ്പുഴകളത്തൂര്‍ സ്വദേശിനിയായ കാര്‍ത്തിക, ബെംഗളൂരുവിലെ ഒരു സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്യുകയായിരുന്നു. അവധി ആഘോഷിക്കാന്‍ നാട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
അപകടസമയത്ത് കാര്‍ത്തികയുടെ കൂടെ ഉണ്ടായിരുന്ന പാലക്കാട് ഒറ്റപ്പാലം മാങ്കോട് തൃക്കടേരി ചാമണ്ണൂര്‍ സ്വദേശിയായ ജി. ഗിരിശങ്കര്‍ തരകന്‍ (26) ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. യുവാവിനെ മൈസൂരു ജെഎസ്‌എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇയാള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. യുവതിയുടെ മൃതദേഹം നാളെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. ബെംഗളൂരുവിലെ ഒരു ഐടി സ്ഥാപനത്തില്‍ സഹപ്രവര്‍ത്തകരാണ് രണ്ട് പേരും.