ക്രിസ്മസ് വിപണി കീഴടക്കികുഞ്ഞൻ സാന്റാ

ക്രിസ്മസ് വിപണി കീഴടക്കികുഞ്ഞൻ സാന്റാ
alternatetext

സജിത്ത് ഹരിപ്പാട്

ഹരിപ്പാട് : നാടെങ്ങും ക്രിസ്മസ് ആഘോഷത്തിൻ്റെ തിരക്കിലാണ്. ഈ തിരക്കിനൊപ്പം കുതിക്കുകയാണ് ക്രിസ്മസ് വിപണിയും. കഴിഞ്ഞ ചില വർഷങ്ങളായുള്ള തുടർച്ച പോലെ ഇത്തവണയും ചിലതാരങ്ങളെ ഇറക്കിയാണ് വ്യാപാരികൾ വിപണി കൈയിലെടുക്കുന്നത്. ക്രിസ്മസ് ആഘോഷം നാട്ടിലാണെങ്കിലും നിറപ്പകിട്ടേകാനുള്ളവ എത്തുന്നത് ചൈന അടക്കമുള്ള രാജ്യങ്ങളിൽനിന്ന് മാർക്കറ്റിലെത്തുന്നതിനാൽ ഒരു പരിധിവരെ വിലയിലും ഇത് കുറവ് വരുത്തുന്നുണ്ട്.

എന്നാൽ ഇത്തവണത്തെ വിപണിയിലെ താരം പല വലു പ്പത്തിലുള്ള സാന്റാക്ലോസുമാരാണ്. ഇത്തിരിക്കുഞ്ഞൻമാർ മുതലുണ്ട് വിപണിയിൽ. ക്രിസ്മസ് എന്നാൽ സാന്റം ആണ് എല്ലാവരിലേക്കും ആദ്യമെത്തുന്ന ഓർമയെന്നും കൊച്ചുകുട്ടി കളുടെ മനസിൽ പോലും വെളള ആ താടിയും ചുകപ്പൻ വസ്ത്രവും നീണ്ട തൊപ്പിയും അലങ്കരിച്ച വടിയും കുടവയറും സമ്മാനവു മായി എത്തുന്ന സാൻ്റാക്ലോസ് ആണെന്നുംവ്യാപാരികൾ പറയുന്നു.

സാൻ്റകൾക്ക് പ്രതീക്ഷിച്ചതിലും വലിയ ഡിമാൻ്റാണ്. ചൈനയിൽനിന്നും ഇറക്കുമതി ചെയ്തിട്ടുള്ളതാണ് സാന്റകളുടെ പാവകൾ വിവിധ വലിപ്പങ്ങളിൽ ആണ് ഇവ വിപണിപിടി ച്ചിരിക്കുന്നത്. വലിപ്പം അനുസരിച്ച് 150 രൂപമുതൽ 550 വരെയാണ് വില. വിപണിയിലെത്തിയതുമുതൽ ചൂടപ്പം പോലെയാണ് വിറ്റു പോകുന്നത്. മുഖംമൂടി, വടി എന്നിവയ്ക്ക് 50 രൂപയിലാണ് വില ആരം ഭിക്കുന്നത്.ഇതിനൊപ്പം ചൈനീസ് ഫൈബർ – എൽ.ഇ. ഡി നക്ഷത്രങ്ങളും എൽ.ഇ.ഡിഅലങ്കാര ലൈറ്റുകളും വിപണി യിലുണ്ട്.

പുതുമക്ക് പ്രാധാന്യം നൽകുന്ന വിപണയിൽ ഫൈബർനക്ഷത്രങ്ങൾക്ക് ഡിമാന്റ് കുടി യിട്ടുണ്ട്. മഴയത്തും ഉപയോഗി ക്കാമെന്നതാണ് ഇവയുടെ പ്ര ത്യേകത.150 രൂപമുതലാണ് ഫൈബർ നക്ഷത്രങ്ങളുടെ വില ആരം ഭിക്കുന്നത്. കടലാസ് നക്ഷത്രങ്ങൾക്ക് 10രൂപ മുതൽ 350രൂപ വരെയാണ് വില. ക്രിസ്മസ് ട്രികൾ വലുപ്പം അനുസരിച്ചു 300 മുതൽ 1800 രൂപയും വില വരും.ക്രിസ്മസ് പപ്പയുടെ വേഷങ്ങൾക്ക് 350 രൂപമുതലും വലുപ്പം അനുസരിച്ച് 550രൂപ മുതലുമാണ് വില ആരംഭിക്കുന്നത്.എൽ.ഇ.ഡി നക്ഷത്രങ്ങളും വിപണിയിലെ താരങ്ങളാണ്. 70 രൂപ മുതൽ 1000 രൂപവരെ യാണ് വില.