വിഷുകൈനീട്ടവും ആദരിക്കലുമായി യുഗപുരുഷന്‍ പുരുഷ സ്വയം സഹായ സംഘംഎടത്വ: വിഷുകൈനീട്ടവും ആദരിക്കലുമായി എസ്. എൻ. ഡി. പി. 3714-ാം നമ്പർ എടത്വ ടൗൺ ശാഖയുടെ കീഴിലുള്ള യുഗപുരുഷൻ പുരുഷ സ്വയംസഹായ സംഘം. ശാഖയിലെ ഏറ്റവും മുതിര്‍ന്ന അംഗമായ കൃഷ്ണന്‍ തട്ടുപുരയ്ക്കല്‍ (കുട്ടപ്പന്‍-104) നെ പൊന്നാട അണിയിച്ച് ആദരിയ്ക്കുകയും ശാഖയിലെ എല്ലാ കുടുംബാംഗങ്ങള്‍ക്കും വിഷുകൈനീട്ടവും പച്ചക്കറി കിറ്റും വിതരണം ചെയ്തു. കണ്‍വീന്‍ എന്‍.എസ്. ശ്യാംകുമാര്‍, ജോയിന്റ് കണ്‍വീനര്‍ ജ്യോതിഷ് കുമാര്‍, പൊന്നപ്പൻ പുതിയേടത്ത്, പ്രസാദ് പതപ്പള്ളിൽ, ഉദയൻ 81 ൽ ചിറ, പ്രശാന്ത്, ബൈജു കുരിക്കേടത്ത്, സനോബിൻ കടയ്ക്കൽ, സന്തോഷ്, ടി.എ. അഭിലാഷ്, പി.എം. റിജേഷ്, കെ.എസ്. സജുമോൻ, അനിൽ വേണുഗോപാൽ, ടി.എസ്. അനുമോൻഎന്നിവര്‍ നേതൃത്വം നല്‍കി.
2025-04-15