എടത്വ: എടത്വ മുത്തപ്പസംഘത്തിന്റെ നേതൃത്വത്തില്‍ കാല്‍നട മലയാറ്റൂര്‍ തീര്‍ത്ഥാടനം ആരംഭിച്ചു. കാല്‍നട മലയാറ്റൂര്‍ തീര്‍ത്ഥാടനം 25 ന്റെ നിറവിലാണ്. എടത്വ സെന്റ് ജോര്‍ജ് ഫൊറോനാപള്ളിയില്‍ ആറുമണിക്ക് നടന്ന വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്റെ കാര്‍മിതത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥനയ്ക്ക് ശേഷം ആശിര്‍വദിച്ചാണ് മലയാറ്റൂരിന്റെ പുണ്യമണ്ണിലേക്ക് മുത്തപ്പ സംഘത്തെ യാത്രയയച്ചത്.
ചങ്ങംകരി സെന്റ് ജോസഫ്, ചമ്പക്കുളം കല്ലൂര്‍ക്കാട്, പള്ളാതുരുത്തി സെന്റ് തോമസ്, ആലപ്പുഴ മൗണ്ട് കാര്‍മല്‍ കത്തീഡ്രല്‍, പട്ടണക്കാട് സെന്റ് ജോസഫ് ചാപ്പല്‍, അരൂര്‍ സെന്റ് അഗസ്റ്റിന്‍, കളമശ്ശേരി സെന്റ് ജോസഫ്, ചുവര സെന്റ് മേരിസ്, കാലടി സെന്റ് ജോസഫ് എന്നീ പള്ളികളില്‍ ദര്‍ശനം നടത്തിയ ശേഷം മുത്തപ്പ സംഘം 17 ന് പെസഹാ വ്യാഴാഴ്ച രാവിലെ മലയാറ്റൂര്‍ കുരിശുമല കയറും. 25 വര്‍ഷമായി തുടരുന്ന കാല്‍നട തീര്‍ത്ഥയാത്രയ്ക്ക് തോമസ് വര്‍ക്കി ആലപ്പാട്, വിനില്‍ തോമസ് വേഴക്കാട് എന്നിവരാണ് നേതൃത്വം നല്‍കുന്നത്