ആത്മഹത്യാ ശ്രമം നടത്തിയ യുവാവിന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ വൈകിയെന്ന് പരാതി.

ആത്മഹത്യാ ശ്രമം നടത്തിയ യുവാവിന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ വൈകിയെന്ന് പരാതി.
alternatetext

തിരുവനന്തപുരം: പെട്രോള്‍ ഒഴിച്ച്‌ ആത്മഹത്യാ ശ്രമം നടത്തിയ യുവാവിന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ വൈകിയെന്ന് പരാതി. കരകുളം സ്വദേശി ബൈജു പൂജപ്പുരയില്‍ നടുറോഡില്‍ വച്ചാണ് ആത്മഹത്യാ ശ്രമം നടത്തിയത്.

ശരീരം മുഴുവൻ പൊള്ളലേറ്റ യുവാവിന് ആശുപത്രിയില്‍ എത്തിയപ്പോള്‍ ട്രോളിയും സ്ട്രെച്ചറും ലഭിച്ചില്ല. രോഗിയെ ഏറ്റെടുക്കാൻ അറ്റൻഡറും സ്ഥലത്തുണ്ടായിരുന്നില്ല. മിനിറ്റുകളോളം അത്യാഹിത വിഭാഗത്തിനു മുന്നില്‍ ഇയാള്‍ നിലത്തിരുന്നു. ബൈജുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പൂജപ്പുര പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാർക്കും പൊള്ളലേറ്റു