ദേശീയപാത വികസനംഹരിപ്പാട്ടും അമ്പലപ്പുഴയിലുംമേൽപ്പാലം നീട്ടും

alternatetext

ദേശീയപാത വികസനം ഹരിപ്പാട്ടും അമ്പലപ്പുഴയിലും
മേൽപ്പാലം നീട്ടും; ഹരിപ്പാട്ട് 245 മീറ്ററിലും അമ്പലപ്പുഴയിൽ 105 മീറ്ററിലുമാകും മേൽപ്പാലം പണിയുക.ഹരിപ്പാട് നാരകത്തറയിൽ 200 മീറ്ററിലും തോട്ടപ്പള്ളി സ്‌പിൽവേ യുടെ വടക്കേക്കരയിൽ 400 മീറ്റർ നീളത്തിലും സർവീസ് റോഡിനും അനുമതിയായി.

ദേശീയപാത 66-ലെ ഹരിപ്പാട് കെ.എസ്.ആർ. ടി.സി. ജങ്ഷനിൽ 35 മീറ്ററിലെ നാലു സ്പാനുകൾ കൂടി ചേർത്ത് 245 മീറ്റർ നീളത്തിലും അമ്പല പ്പുഴ ജങ്ഷനിൽ നിലവിലെ സ്പാ നിനൊപ്പം രണ്ടു സ്പാനുകൾകൂടി ചേർത്ത് 105 മീറ്ററിലും മേൽപ്പാലം നിർമിക്കും.

ഹരിപ്പാട്ട് മൂന്നു സ്പാനുകളിൽ 105 മീറ്ററിലെ മേൽപ്പാലത്തിൻ്റെ നിർമാണമാണ് നടന്നുവന്നിരുന്നത്.അമ്പലപ്പുഴയിൽ 35 മീറ്ററിലെ മേൽപ്പാലമാണ് നേരത്തേ അനുവദിച്ചിരുന്നത്.


ഹരിപ്പാട് നാരകത്തറയിൽ 200 മീറ്ററിലും തോട്ടപ്പള്ളി സ്പിൽവേയുടെ വടക്കേ ക്കരയിൽ 400 മീറ്റർ നീളത്തിലും സർവീ സ് റോഡിനും അനുമതിയായിട്ടുണ്ട്. സ്പിൽവേയുടെ വടക്കേക്കരയിൽനിന്ന് മത്സ്യബന്ധന തുറമുഖത്തേക്കുള്ള ഗതാഗതം സുഗമമാക്കുവാൻ സ്പിൽവേയിൽ 18 മീറ്ററിലെ ഒരു സ്പാൻ കൂടി നിർമിക്കും.


പറവൂർ-കൊറ്റുകുളങ്ങര റീച്ചിലെ വിവിധ ഭാഗങ്ങളിൽ മേൽപ്പാലത്തിന്റെ നീളം കൂട്ടുന്നതിനും സർവീസ് റോഡുകൾ നിർമിക്കുന്നതിനുമുള്ള നിർദേശം കഴിഞ്ഞ നവംബറിലാണ് ദേശീയപാതാ അതോറിറ്റി പരിഗണിച്ചുതുടങ്ങിയത്.


കെ.സി. വേണുഗോപാൽ എം.പി., എം .എൽ.എ.മാരായ രമേശ് ചെന്നിത്തല, എച്ച്. സലാം എന്നിവരുടെയും വ്യാപാരി വ്യവസായി ഏകോപനസമിതി, പാസഞ്ചേഴ്സ് ഫോറം തുടങ്ങിയ സംഘടനകളുടെയുംതദ്ദേശസ്ഥാപനങ്ങളുടെയും നിവേദന ങ്ങളും പരിഗണിച്ചാണിത്‌.ദേശീയപാതാ അതോറിറ്റിയും നിർമാണക്കരാറുകാരായ വിശ്വസമുദ്ര എൻജിനിയറിങ് പ്രൈവറ്റ് ലി മിറ്റഡുമായി പലതലങ്ങളിലായി ഇതുസം ബന്ധിച്ച് ചർച്ച നടത്തി കൺസൽട്ടൻസി യുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് ദേശീയപാതാ അതോറിറ്റിഅന്തിമതീരുമാനമെടുത്തത്.

ഹരിപ്പാട്ട് റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷൻ എന്നിവിടങ്ങളിലേക്കുള്ള യാത്രാമാർഗങ്ങൾ പരിഗണിച്ചാണ് നാലു സ്പാനുകൾകൂടി അധികമായി നിർമിച്ച് മേൽപ്പാലത്തിന്റെ നീളംകൂട്ടുന്നത്. ഇതോടെ നിലവിലെ മൂന്നു സ്പാനുകളുടെ സ്ഥാനത്ത് ഏഴു സ്പാനുള്ള മേൽപ്പാലമാണ് ഹരിപ്പാട്ട് വരുക. അമ്പലപ്പുഴയിൽ നിലവിലെ സ്പാനിൻ്റെ ഇരുവശത്തുമായാണ് ഓരോ സ്പാൻകൂടി നിർമിക്കുന്നത്.

ഇതോടെ ജങ്ഷനിൽ 105 മീറ്റർ നീ ളത്തിൽ മേൽപ്പാലമുയരും. നാരകത്തറയിലെ സർവീസ് റോഡ് ജീനഹോട്ടൽ ജങ്ഷനിൽനിന്ന് പഴയ ദേശീയപാതയിലൂടെയാണ് നിർദേശിച്ചിരുന്നത്.


തോട്ടപ്പള്ളി സ്പിൽവേയിൽ ദേശീയപാ തയുടെ ഭാഗമായി പുതിയ പാലങ്ങൾ നിർമ്മിക്കുന്നതോടെ മത്സ്യബന്ധന തുറമുഖത്തേക്കുള്ള വഴി അടയുമായിരുന്നു. ഈ പ്രതിസന്ധി ഒഴിവാക്കാനാണ് സ്പിൽവേയുടെ വടക്കേയറ്റത്ത് ഒരു സ്പാൻകൂടി നിർമി ക്കുന്നത്.
ഇവിടെ സ്പിൽവേയുടെ വടക്കേക്കര യിൽ പടിഞ്ഞാറുഭാഗത്ത് 400 മീറ്റർ കഴി ഞ്ഞായിരുന്നു സർവീസ് റോഡ് തുടങ്ങിയിരുന്നത്. മത്സ്യബന്ധന തുറമുഖത്തേക്കുള്ള വഴി തുറന്ന സാഹചര്യത്തിലാണ് ഇവിടെയും സർവീസ് റോഡു പണിയുന്നത്.