ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്നിലുള്ളവരെ സിപിഎം തുറന്ന് കാണിക്കും ; എം.വി. ഗോവിന്ദൻ

alternatetext

ആശാവർക്കർമാരുടെ സമരത്തിന് പിന്നിലുള്ളവരെ സിപിഎം തുറന്ന് കാണിക്കുമെന്ന് എം.വി. ഗോവിന്ദൻ. ന്യായമായ ഒരു സമരത്തിനും സിപിഎം എതിരല്ല.

സമരക്കാർക്ക് പിന്നില്‍ എസ്യുസിഐയും ജമാ അത്തെ ഇസ്ലാമിയുമാണെന്ന് എം.വി ഗോവിന്ദൻ ആരോപിച്ചു.

സുരേഷ് ഗോപി സമരത്തില്‍ നിന്ന് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി. പ്രതികരണത്തില്‍ സുരേഷ് ഗോപിക്കെതിരെയും വിമര്‍ശനമുന്നയിച്ചു. കുടയല്ല കേന്ദ്രത്തില്‍ നിന്ന് കാശാണ് വാങ്ങിക്കൊടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.