തിരുവനന്തപുരം: കേരളത്തിൽ വിനോദ സഞ്ചാരികളുമായി എത്തുന്ന ടാക്സി ഡ്രൈവർമാരുടെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തണമെന്ന് ടൂറിസം വകുപ്പ് ഉത്തരവിറക്കി. ഇതിനായി ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍ എന്നിവിടങ്ങളിലെ നടത്തിപ്പുകാർ വേണ്ട ഒരുക്കങ്ങൾ ചെയ്യണമെന്നാണ് ടൂറിസം വകുപ്പിന്റെ ഉത്തരവിൽ പറഞ്ഞിട്ടുള്ളത്. നിലവിൽ ടൂറിസം മേഖലയിലെ ഡ്രൈവര്‍മാര്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും, പഠിക്കുന്നതിനും തൊഴിലാളി പ്രതിനിധികളുടേയും ടൂര്‍ ഓപ്പറേറ്റര്‍മാരുടെ അസോസിയേഷനുകളുടേയും യോഗം നേരത്തെ മന്ത്രി പി.എ പ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നിരുന്നു. തുടര്‍ന്ന് ഇക്കാര്യം ടൂറിസം വ്യവസായ പ്രതിനിധികളുമായി ചര്‍ച്ച ചെയ്ത ശേഷമാണ് പ്രത്യേക ഉത്തരവിറക്കിയത്.
2024-09-03