കോഴിക്കോട്: നഗരത്തില്‍ ഓടിക്കൊണ്ടിരിക്കെ സ്കൂട്ടറിന് തീപിടിച്ചു. സ്വര്‍ണപ്പണിക്കാരായ മഹാരാഷ്ട്ര സ്വദേശികളായ അച്ഛനും മകനും സഞ്ചരിച്ച സ്കൂട്ടറിനാണ് തീപിടിച്ചത്.
സ്കൂട്ടറില്‍ നിന്ന് പുക വരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ വാഹനം റോഡില്‍ സൈഡിലേക്ക് മാറ്റിനിര്‍ത്തി. അതിനിടെ വാഹനം പൂര്‍ണമായും കത്തി നശിച്ചു. ബുധനാഴ്ച രാത്രി 8.45നാണ് സംഭവം നടന്നത്.
ചിന്താവളപ്പിന് സമീപം ക്രൈംബ്രാഞ്ച് ഓഫീസിനടുത്തുവച്ചാണ് സ്കൂട്ടറിന് തീപിടിച്ചത്. പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തീ അണച്ചു.