കേന്ദ്ര സര്‍വീസില്‍ മെഡിക്കല്‍ ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ ക്ഷണിച്ചു

കേന്ദ്ര സര്‍വീസില്‍ മെഡിക്കല്‍ ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ ക്ഷണിച്ചു
alternatetext

കേന്ദ്ര ഗവണ്‍മെന്റ് സര്‍വീസിലെ മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിനായി നടത്തുന്ന കമ്ബൈന്‍ഡ് മെഡിക്കല്‍ സര്‍വീസസ് പരീക്ഷയ്‌ക്ക് അപേക്ഷ ക്ഷണിച്ച്‌ യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യു.പി.എസ്.സി). വിവിധ തസ്തികകളിലായി ആകെ 827 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എംബിബിഎസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസർ (സെൻട്രല്‍ ഹെല്‍ത്ത് സർവീസ്)-163, ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസർ (ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍)-14, അസിസ്റ്റന്റ് ഡിവിഷണല്‍ മെഡിക്കല്‍ ഓഫീസർ (റെയില്‍വേ)-450, ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസർ (ഡല്‍ഹി മുനിസിപ്പല്‍ കോർപ്പറേഷൻ)-200 എന്നിങ്ങനെയാണ് ഒഴിവ്. ഫൈനല്‍ എഴുത്ത്, പ്രാക്ടിക്കല്‍ പരീക്ഷകള്‍ വിജയിച്ചവർക്ക് അപേക്ഷിക്കാവുന്നതാണ്. ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.

ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ (സെന്‍ട്രല്‍ ഹെല്‍ത്ത് സര്‍വീസ്) തസ്തികയില്‍ 35 വയസ്സും മറ്റ് തസ്തികകളില്‍ 32 വയസ്സുമാണ് ഉയര്‍ന്ന പ്രായപരിധി. (സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഇളവുണ്ട്). 2024 ഓഗസ്റ്റ് 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. വനിതകള്‍ക്കും എസ്.സി./എസ്.ടി./പി.ഡബ്ല്യു.ഡി. വിഭാഗക്കാര്‍ക്കും ഫീസില്ല. മറ്റുള്ളവര്‍ 200 രൂപ ഓണ്‍ലൈനായി അടയ്‌ക്കണം. upsconline.nic.in എന്ന വെബ്സൈറ്റ് വഴി വണ്‍ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കിയതിന് ശേഷം അപേക്ഷിക്കാം. ഏപ്രില്‍ 30-ാണ് അവസാന തീയതി. ജൂലൈ 14-നാണ് പരീക്ഷ. കൂടുതല്‍ വിവരങ്ങള്‍ക്ക് www.upsc.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക