അങ്കമാലി താലൂക്കാശുപത്രിയില്‍ ഷൂട്ടിംഗ്: വിശദീകരണം തേടി ആരോഗ്യമന്ത്രി

അങ്കമാലി താലൂക്കാശുപത്രിയില്‍ ഷൂട്ടിംഗ്: വിശദീകരണം തേടി ആരോഗ്യമന്ത്രി
alternatetext

തിരുവനന്തപുരം: അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സിനിമാ ഷൂട്ടിംഗ് നടത്തിയ സംഭവത്തില്‍ വിശദീകരണം തേടി ആരോഗ്യ മന്ത്രി വീണാ ജോർജ്. വിഷയത്തില്‍ ആരോഗ്യ വകുപ്പ് ഡയറക്ടറോടാണ് മന്ത്രി വിശദീകരണം തേടിയത്.

അത്യാഹിത വിഭാഗത്തില്‍ വ്യാഴാഴ്ച രാത്രിയാണ് സിനിമാ ചിത്രീകരണം നടന്നത്. മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഷൂട്ടിംഗിന് അനുമതി നല്‍കിയതെന്ന് താലൂക്കാശുപത്രി സൂപ്രണ്ട് പറഞ്ഞു.

രോഗികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ പ്രത്യേകം നിർദേശം നല്‍കിയിരുന്നുവെന്ന് സൂപ്രണ്ട് പറഞ്ഞു. ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഓഫീസിന്‍റെയടക്കം അനുമതിയും നിർദേശങ്ങളും പാലിച്ചാണ് ഷൂട്ടിംഗ് നടന്നതെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഫഹദ് ഫാസില്‍ നിർമിക്കുന്ന പൈങ്കിളി എന്ന സിനിമയാണ് ഇവിടെ ചിത്രീകരിച്ചത്.