പ്ലസ് ടു, ബോബി, കാക്കിപ്പട എന്നീ സിനിമകൾക്ക് ശേഷം ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്’
ഫൈനൽസ്, രണ്ട് എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിക്കുന്നു.
ഓണച്ചിത്രമായി സെപ്റ്റംബർ 13 നു തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ താരങ്ങളും അണിയറ പ്രവർത്തകരും ഓണാഘോഷ പരിപാടിക്ക് വേണ്ടി കഴിഞ്ഞ ദിവസം ആറ്റിങ്ങൽ പേൾ പാലസ് ഹോട്ടലിൽ ഒത്തുകൂടി. ഓണഘോഷ പരിപാടികൾ അടൂർ പ്രകാശ് എം പി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് വിവിധ കലാപരിപാടികളും ഓണസദ്യയും സംഘടിപ്പിച്ചു.
തുടർന്ന് നടന്ന ചടങ്ങിൽ വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതം അനുഭവിക്കുന്നവർക്ക് താങ്ങുംതണലുമായി പ്രജീവം മൂവീസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു തുക സംഭാവനയായി നൽകി. ചിത്രത്തിന്റെ നിർമ്മാതാവ് പ്രജീവ് സത്യവ്രതൻ ആറ്റിങ്ങൽ എം ൽ എ ശ്രീമതി ഒ എസ് അംബികക്ക് ചെക്ക് കൈമാറി.
സംവിധായകൻ ഷാജി കൈലാസ്- ആനി ദമ്പതികളുടെ മകന് റുഷിൻ ഷാജി കൈലാസ് ആദ്യമായി നായക വേഷത്തിൽ എത്തുന്ന ഈ സിനിമയിൽ അബു സലിം, ജോണി ആന്റണി, സൂര്യ ക്രിഷ്, സുജിത് ശങ്കർ, ടിനി ടോം, ശ്രീജിത്ത് രവി, ദിനേശ് പണിക്കർ, സിനോജ് വർഗീസ്, എബിൻ ബിനോ, അജയ് നടരാജ്, ഇനിയ, ഡോക്ടർ രജിത് കുമാർ, പൂജ മോഹൻരാജ്, പാർവതി രാജൻ ശങ്കരാടി, കൃഷ്ണ സ്വരൂപ് വിനു തുടങ്ങി ഒട്ടേറെ താരങ്ങൾ ഉണ്ട്. വി ആർ ബാലഗോപാൽ തിരക്കഥ, സംഭാഷണം എഴുതിയിരിക്കുന്നു. ക്യാമറ രജീഷ് രാമൻ, എഡിറ്റിംഗ് സുജിത്ത് സഹദേവ്, പ്രോജക്ട് ഡിസൈനർ എസ് മുരുകൻ.