ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി സജി ചെറിയാനെ സംസ്ഥാന മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പരാതി. അഭിഭാഷകനായ ബൈജു നോയലാണ് പരാതി നല്‍കിയിരിക്കുന്നത്. സജി ചെറിയാനെതിരായ കേസില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബൈജു നേരത്തെ കോടതിയെ സമീപിച്ചിരുന്നു.
ഭരണഘടനയെ മാനിക്കുന്നതല്ല സജി ചെറിയാന്റെ പ്രസ്താവനയെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി വിലയിരുത്തിരുന്നു. തുടരന്വേഷണത്തിന് ഹൈക്കോടതി ഡിജിപിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ സജി ചെറിയാന്‍ രാജിവെയ്‌ക്കേണ്ടതില്ല എന്നായിരുന്നു സിപിഐഎം നിലപാട്.
പരാമര്‍ശത്തില്‍ ധാര്‍മികത മുന്‍നിര്‍ത്തി സജി ചെറിയാന്‍ ഒരിക്കല്‍ രാജിവെച്ചതാണ്. ഒരു വിഷയത്തില്‍ ഒരു തവണ രാജി എന്നതാണ് പാര്‍ട്ടി നിലപാടെന്നും സിപിഐഎം വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് സജി ചെറിയാനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ബൈജു നോയല്‍ ഗവര്‍ണറെ സമീപിച്ചത്.