കാലവര്‍ഷക്കെടുതി; നഷ്ടപരിഹാരം കിട്ടാതെ കര്‍ഷകര്‍

കാലവര്‍ഷക്കെടുതി; നഷ്ടപരിഹാരം കിട്ടാതെ കര്‍ഷകര്‍
alternatetext

കൊച്ചി: കഴിഞ്ഞ വർഷത്തെ കാലവർഷക്കെടുതിയുടേത് അടക്കം നഷ്ടപരിഹാരം ലഭിക്കാതെ സംസ്ഥാനത്തെ കർഷകർ. പ്രകൃതിക്ഷോഭം മൂലം കൃഷി നശിച്ചവർക്ക് സംസ്ഥാന വിഹിതം 47.60 കോടി, എസ്.ഡി.ആർ.എഫ് (സംസ്ഥാന ദുരന്ത നിവാരണ ഫണ്ട്) വിഹിതം 2.93 കോടി, വിള ഇൻഷുറൻസ് നഷ്ടപരിഹാരം 30.32 കോടി എന്നിങ്ങനെ നല്‍കാനുണ്ടെന്ന് കൃഷി വകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇത്തവണ മേയ് ഒന്ന് മുതല്‍ ജൂണ്‍ 22 വരെ 160.04 കോടിയാണ് കൃഷിനാശം. ഈ സാമ്ബത്തിക വർഷം വിള ഇൻഷുറൻസ് നഷ്ടപരിഹാര കുടിശ്ശിക വിതരണം ചെയ്യുന്നതിന് 33.14 കോടി രൂപ അനുവദിച്ചതില്‍ 6.62 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. തെങ്ങ്, റബർ, വാഴ, മരച്ചീനി, ഇഞ്ചി, മഞ്ഞള്‍, ജാതിക്ക, വിവിധ പച്ചക്കറി ഇനങ്ങള്‍, ഫലവൃക്ഷങ്ങള്‍ എന്നിങ്ങനെയാണ് കാലവർഷത്തില്‍ നാശം വന്നത്.

12.78 കോടി രൂപയുടെ നെല്‍കൃഷി നാശം ഇത്തവണ റിപ്പോർട്ട് ചെയ്തു. ആലപ്പുഴ ജില്ലയില്‍ മാത്രം 11.17 കോടിയുടെ നെല്‍കൃഷി നശിച്ചു. നൂറുകണക്കിന് കർഷകർ ജപ്തി ഭീഷണിയുള്‍പ്പെടെ നേരിടുമ്ബോഴാണ് കഴിഞ്ഞ വർഷത്തേതടക്കം തുക ലഭിക്കാത്ത സാഹചര്യം.