കൊച്ചി: ഗോത്ര മേഖലയിൽപ്പെ ട്ട യുവതീ യുവാക്കൾക്കളുടെ ജീ വിത നിലവാരം മെച്ചപ്പെടുത്തുക യെന്ന ലക്ഷ്യവുമായി കുടുംബശ്രീ കെ-ടിക് (കുടുംബശ്രീ ട്രൈബൽ എന്റർപ്രൈസസ് ആൻഡ് ഇന്ന വേഷൻ സെന്റർ) പദ്ധതി.
ജില്ലയിൽ കുട്ടമ്പുഴ, വേങ്ങൂർ പഞ്ചായത്തുകളിലിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അൻപതോ ളം പേരാണ് പദ്ധതിയുടെ ആദ്യ ഘട്ട ഗുണഭോക്താക്കൾ. കുട്ടമ്പുഴ യിലെ താളുങ്കണ്ടം, വേങ്ങൂരിലെ പൊങ്ങിൻചുവട് എന്നിവിടങ്ങ ളിൽ ഇവർക്കായി ഇന്ന് ഓറിയൻഷൻ ക്ലാസുകൾ സംഘടിപ്പി ക്കും. ജില്ലയിൽ കുടുംബശ്രീ ജി ല്ലാ മിഷൻ്റെ നേതൃത്വത്തിൽ പട്ടി കവർഗ സുസ്ഥിര വികസന പദ്ധ തിയുടെ ഭാഗമായി മുൻപ് കെടി ഐസി ജില്ലാതല വർക്ക് ഷോപ്പ് സംഘടിപ്പിച്ചിരുന്നു.
സൃഷ്മ സംരംഭങ്ങളിലൂടെ വരുമാനം കണ്ടെത്തി സ്വയം പര്യാപ്ത മാക്കുകകയാണ് പദ്ധതി നടപ്പി ലാക്കുന്നത്. പ്രാദേശീക സാധ്യത മനസിലാക്കിയും വിപണന സാധ്യത ഉറപ്പു വരുത്തിയും ആരംഭിക്കുന്ന സൂക്ഷ്മ സംരംഭങ്ങ ളിലൂടെ ഈറ്റ, മുള ഉത്പന്നങ്ങൾ, തേനീച്ച വളർത്തൽ, വനവിഭവ ശേഖരണം തുടങ്ങി താത്പര്യമുള്ള മേഖലകളിൽ അവർക്ക് ഇഷ്ട മുള്ള സംരംഭങ്ങൾ തുടങ്ങാം. പ്രാ ദേശിക സാധ്യത മനസിലാക്കി സ്വയം സന്നദ്ധരായി എത്തുന്ന വർക്ക് അവരുടെ താത്പര്യങ്ങൾ അനുസരിച്ചുള്ള മേഖലകളിൽ സംരംഭങ്ങൾ തുടങ്ങാം. സാമ്പ ത്തിക സഹായം, പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ള പരിശീ ലനം എന്നിവ കുടുംബശ്രീ പ്പാക്കും. 18 നും 35 നും ഇടയിൽ പ്രായമുള്ളവരെയാണ് പദ്ധതി ക്കായി പരിഗണിക്കുന്നത്. മുമ്പ് ഏതെങ്കിലും ഘട്ടത്തിൽ സംരം ഭം തുടങ്ങി താത്കാലികമായി നിറുത്തിയവരെ കൂടി സഹായി ക്കുന്നതിനും അവസരമൊരുക്കും
ജീവനോപാധി എന്ന നിലയിൽ നന്നായി നടത്താൻ പരിശീല നം ലഭിച്ച മെന്റർമാരുടെ മേൽ നോട്ടത്തിൽ സഹായം ലഭ്യമാ ക്കും. തദ്ദേശീയ മേഖലയിൽ നി ന്ന് ആളുകളെ കണ്ടെത്തുന്നതി നുള്ള പ്രായോഗികമായ ബുദ്ധി മുട്ടുകളുണ്ടെങ്കിലും സ്വയം സന്ന ദ്ധരായി സംരംഭ മേഖലയിലേക്ക് എത്തുന്നവർക്ക് കൂടുതൽ അറിവും അനുഭവവും ശേഷി വി കസനവും സാധ്യമാകുന്നതിനു ള്ള പരിശീലന പരിപാടികളാ ണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നതെന്നും പദ്ധതിയുടെ ജില്ലാ പ്രോഗ്രാം മാനേജർ പൊ ന്നി കണ്ണൻ പറഞ്ഞു.