അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്

അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്
alternatetext

അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നല്‍കി. മിതമായ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്.

കാലാവസ്ഥാ പ്രവചനം അനുസരിച്ച്‌ തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മഴയ്‌ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ചിലയിടങ്ങളില്‍ കഴിഞ്ഞ ദിവസം മഴ ലഭിച്ചു. നാളെ പത്തനംതിട്ടയും ഇടുക്കിയും ഒഴികെയുള്ള തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴയ്‌ക്ക് സാധ്യതയുണ്ട്.

കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് നിരോധനമില്ലെന്ന് ഐഎംഡി അറിയിച്ചു.