എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തിനെ സർവീസില്‍ നിന്ന് സസ്പെന്‍ഡു ചെയ്തു

എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തിനെ സർവീസില്‍ നിന്ന് സസ്പെന്‍ഡു ചെയ്തു
alternatetext

കണ്ണൂർ: എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തിനെ സർവീസില്‍ നിന്ന് സസ്പെന്‍ഡു ചെയ്തു. പരിയാരം മെഡിക്കല്‍ കോളജിലെ താത്കാലിക ജീവനക്കാരനാണ് പ്രശാന്ത്. സർവീസിലിരിക്കെ ബിസിനസ് നടത്തിയതും അനധികൃത അവധിയെടുത്തതും അടക്കം ചൂണ്ടിക്കാട്ടിയാണ് നടപടി എടുത്തിരിക്കുന്നത്.

സർക്കാർ സ‍ർവീസില്‍ റഗുലറൈസ്‌ ചെയ്യാനുള്ളവരുടെ പട്ടികയില്‍ പ്രശാന്തും ഉണ്ടായിരുന്നു. സർക്കാർ സർവീസിലിരിക്കെ പെട്രോള്‍ പമ്ബിന് അപേക്ഷിച്ചതും കൈക്കൂലി നല്‍കിയെന്നു പറഞ്ഞതും സർവീസ് ചട്ടലംഘനമാണെന്നും സസ്പെന്‍ഷൻ ഓർഡറില്‍ പറയുന്നു. കൂടുതല്‍ അന്വേഷണത്തിനും അച്ചടക്ക നടപടി ആരംഭിക്കുന്നതിനുമായി സേവനത്തില്‍ നിന്ന് ഉടൻ സസ്‌പെൻഡ് ചെയ്യുന്നുവെന്നാണ് ഉത്തരവില്‍ പറയുന്നത്.