അടൂർ ഗവ.ആശുപത്രിയിലെ കാരണ്യ ഫാർമസിയിൽ തീ പിടിച്ചു. ഫ്രിഡ്ജ്, പ്രിൻ്റർ എന്നിവ കത്തി നശിച്ചു.വെളുപ്പിനെ മൂന്നരയോടെ ആയിരുന്നു സഭവം. അടൂരിൽ നിന്നും ഫയർ ഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. സംഭവ സ്ഥലത്ത് എത്തിയ ഫയർ ഫോഴ്സ് ഫാർമസി യുടെ അലൂമിനിയം ഡോർ ലോക്ക് ഷിയേഴ്സ് ഉപയോഗിച് കട്ട് ചെയ്ത് അകത്തു കയറി.വെള്ളം ഒഴിച് തീ കെടുത്തി.
ഒരു ഫ്രിഡ്ജ് അതിൽ ഉണ്ടായിരുന്ന മരുന്നുകളുംപൂർണ്ണമായ കത്തിനശിച്ചിരുന്നു. ഫ്രിഡ്ജിന്റെ സമീപത്തുണ്ടായിരുന്ന പ്രിന്ററും പേപ്പറുകൾക്കും തീ വ്യാപിച്ചിരുന്നു കൂടാതെ റൂമിന്റെ ഫാൾസ്സീലിംഗ് ചൂടു കാരണം പൊട്ടി താഴെ വീണു കിടക്കുകയായിരുന്ന ഇലക്ടിക് ഷോർട്ട് സർക്യൂട്ട് മൂലമാണ് തീ പിടിച്ചതിന്നു പ്രഥമിക നിഗമനം ഏകദേശം ഒന്നര ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടന്നാണ് അറിയാൻ കഴിഞ്ഞത്.
S FRO രാജേഷ് ജി.വി ., FRO ദിനൂപ്, സാനിഷ്, ശരത്, രാജേഷ്.എൻ.1 അനിൽകുമാർ എന്നിവർ പങ്കെടുത്തു