എറണാകുളത്ത് ആംബുലൻസ് ഡ്രൈവറെ ക്രൂരമായി മർദിച്ചെന്ന് പരാതി

എറണാകുളത്ത് ആംബുലൻസ് ഡ്രൈവറെ ക്രൂരമായി മർദിച്ചെന്ന് പരാതി
alternatetext

കൊച്ചി: എറണാകുളത്ത് ആംബുലൻസ് ഡ്രൈവറെ ക്രൂരമായി മർദിച്ചെന്ന് പരാതി. കണ്ടെയ്നർ റോഡ് ടോള്‍ബൂത്തിന് സമീപം ശനിയാഴ്ച രാത്രിയാണ് സംഭവം. കണ്ടെയ്നർ റോഡ് ടോള്‍ ബൂത്തിന് സമീപം ആംബുലൻസ് സർവീസ് നടത്തുന്ന സ്ഥാപനത്തിലെ ഡ്രൈവറായ അപ്പുവിനാണ് മർദനമേറ്റത്. ആംബുലൻസ് ഡ്രൈവറുടെ പരാതിയില്‍ മുളവുകാട് പൊലീസ് കേസെടുത്തു.

ശനിയാഴ്ച രാത്രി ആനവാതില്‍ ഇ.എസ്.ഐ ആശുപത്രിക്ക് സമീപം അപകടം നടന്നതായി വിവരം ലഭിച്ചു. സംഭവസ്ഥലത്തേക്ക് എത്തിയ ആംബുലൻസ് ഡ്രൈവറെ ഏതാനും പേർ ചേർന്ന് മർദിക്കുകയായിരുന്നു എന്നാണ് പരാതി. അപകട സ്ഥലത്ത് കൃത്യസമയത്ത് എത്തിയില്ലെന് ആരോപിച്ചായിരുന്നു മർദനം. എന്നാല്‍ പ്രദേശത്ത് അപകടത്തില്‍പ്പെട്ടവരോ വാഹനമോ ഉണ്ടായിരുന്നില്ലെന്ന് അപ്പു പറയുന്നു. വാക്കുതർക്കത്തിന് ശേഷം ദേശീയപാത കണ്‍ട്രോള്‍ റൂമിലേക്ക് തിരികെ വന്ന അപ്പുവിനെ പിന്നീട് കണ്‍ട്രോള്‍ റൂമില്‍ നിന്ന് പുറത്താക്കുകയും ക്രൂരമായി മർദിച്ചെന്നുമാണ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

ആംബുലൻസ് ഡ്രൈവറുടെ പരാതിയില്‍ മുളവുകാട് പോലീസ് കേസെടുത്തു. കഴുത്തിനും നെഞ്ചിനും തലയ്ക്കും പരിക്കേറ്റ അപ്പു എറണാകുളം ഗവണ്‍മെൻറ് ആശുപത്രിയിലും പിന്നീട് പറവൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി