തിരുവനന്തപുരം: കേരള സർവകലാശാലയ്ക്ക് കീഴിലെ ഹോസ്റ്റലില്‍നിന്നല്ല ഇന്ന് (ചൊവ്വാഴ്ച) രാവിലെ എക്സെെസ് നടത്തിയ പരിശോധനയില്‍ കഞ്ചാവ് പിടിച്ചെടുത്തതെന്ന് സർവകലാശാല വൈസ് ചാൻസലർ ഡോ.
മോഹനൻ കുന്നുമ്മല്‍. സർക്കാരിന്റെ കീഴിലുള്ള ഹോസ്റ്റല്‍ ആണതെന്ന് വ്യക്തമാക്കിയ വിസി, റെയ്ഡ് നടത്തിയ തീരുമാനത്തെ അഭിനന്ദിച്ചു. എല്ലാ ഹോസ്റ്റലുകളിലും റെയ്ഡ് നടത്തണമെന്നാണ് യൂണിവേഴ്സിറ്റിയുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
കേരള സർവകലാശാലയില്‍ പഠിക്കണമെങ്കില്‍ ഇനി ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം എഴുതി വാങ്ങുമെന്നും വിസി വ്യക്തമാക്കി.
ഇന്ന് രാവിലെയാണ് തിരുവനന്തപുരം പാളയം എല്‍എംഎസ് ചർച്ചിന് സമീപത്തുള്ള മെൻസ് ഹോസ്റ്റലില്‍ എക്സൈസ് മിന്നല്‍ പരിശോധന നടത്തിയത്. സർവകലാശാലയ്ക്ക് കീഴിലുള്ള വിവിധ ക്യാമ്ബസുകളിലെ വിദ്യാർഥികളാണ് ഇവിടെ താമസിച്ചിരുന്നത്. എന്നാല്‍ പുറത്തുനിന്നുള്ളവരും പഠനം കഴിഞ്ഞവരും ഇവിടെ താമസിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.