കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞു

കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞു
alternatetext

കൊച്ചി: സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞു. മാര്‍പാപ്പയുടെ അനുമതിയെ തുടര്‍ന്നാണ് രാജിയെന്ന് ആലഞ്ചേരി കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 2011 മുതല്‍ ആര്‍ച്ച്‌ ബിഷപ്പായി ചുമതല നിര്‍വഹിച്ചുവരികയായിരുന്നു ജോര്‍ജ് ആലഞ്ചേരി.

മേജര്‍ ആര്‍ച്ച്‌ ബിഷപ്പിന്റെ സ്ഥാനത്ത് നിന്ന് ഒഴിയാനുള്ള സാഹചര്യം നേരത്തെ അറിയിച്ചിരുന്നതായും എന്നാല്‍ സിനഡ് അതിന് അംഗീകാരം നല്‍കിയില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പിന്നീട് വീണ്ടും ഇതേ അഭ്യര്‍ഥന മാര്‍പാപ്പയെ അറിയിക്കുകയായിരുന്നു.

മാര്‍പാപ്പ തന്റെ രാജി സ്വീകരിച്ചതായി മാര്‍ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. രാജിവയ്ക്കാനുള്ള തീരുമാനം സ്വയം എടുത്തതാണെന്നും അര്‍ഹമായ സംതൃപ്തിയോടെയാണ് ഒഴിയുന്നത്‌. ഇനി ഇതുപോലെ നിങ്ങളെ ഔദ്യോഗികമായി കാണാന്‍ ഇടവരില്ല. നല്‍കിയ എല്ലാത്തിനും മാധ്യമങ്ങളോട് നന്ദി അറിയിക്കുന്നതായും ആലഞ്ചേരി പറഞ്ഞു. എറണാകുളം- അങ്കമാലി അതിരൂപതയുടെ അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനം ആന്‍ഡ്രൂസ് താഴത്ത് ഒഴിഞ്ഞു.

താത്കാലിക ചുമതല ബിഷപ്പ് ബോസ്‌കോ പുത്തൂരിന് നല്‍കി. ആലഞ്ചേരിക്ക് പകരം പുതിയ കര്‍ദനാളിനെ ജനുവരിയില്‍ സിനഡ് തീരുമാനിക്കും.