ന്യൂഡല്‍ഹി: പാവപ്പെട്ടവര്‍ക്കായി കൊവിഡ് കാലത്ത് തുടക്കമിട്ട പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പി.എം.ജി.കെ.എ.വൈ) സൗജന്യ റേഷൻ പദ്ധതി 2024 ജനുവരി മുതല്‍ 2028 ഡിസംബര്‍വരെ നീട്ടാൻ കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്കി. 2020 ഏപ്രിലിലാണ് തുടങ്ങിയത്. ദരിദ്ര കുടുംബങ്ങള്‍ക്ക് പ്രതിമാസം 5 കിലോ ഭക്ഷ്യധാന്യമാണ് നല്‍കുന്നത്.
81.35 കോടി ഗുണഭോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതി നീട്ടുന്നതിലൂടെ 11.8 ലക്ഷം കോടിയാണ് ചെലവെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു.