അവസാന കമ്മ്യൂണിസ്റ്റ് സർക്കാരിൻ്റ അന്ത്യ യാത്രയാണ് പിണറായി വിജയൻ കെ.എസ്.ആർ.ടി.സി ബസ്സിലൂടെ നടത്താൻ പോകുന്നത്:കെ. സുരേന്ദ്രൻ

അവസാന കമ്മ്യൂണിസ്റ്റ് സർക്കാരിൻ്റ അന്ത്യ യാത്രയാണ് പിണറായി വിജയൻ കെ.എസ്.ആർ.ടി.സി ബസ്സിലൂടെ നടത്താൻ പോകുന്നത്:കെ. സുരേന്ദ്രൻ
alternatetext

പന്തളം : അവസാന കമ്മ്യൂണിസ്റ്റ് സർക്കാരിൻ്റ അന്ത്യ യാത്രയാണ് പിണറായി വിജയൻ കെ.എസ്.ആർ.ടി.സി ബസ്സിലൂടെ നടത്താൻ പോകുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രൻ പറഞ്ഞു . തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ബി.ജെ.പി മുൻസിപ്പൽ കൗൺസിൽമാരുടെ ഏകദിന പരിശീലന ശിബിരം പന്തളത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരുകോടി 10 ലക്ഷം രൂപ മുടക്കി അലങ്കരിച്ച ബസ്സിൽ സഞ്ചരിച്ച് എന്ത് നവ കേരളമാണ് സംഘടിപ്പിക്കുന്നത് ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ട സർക്കാർ തെരഞ്ഞെടുപ്പ് ലക്ഷ്യം ആണ് ഇത്തരം യാത്രകൾ എന്നും അദ്ദേഹം പറഞ്ഞു. യാത്ര നടത്താതെ ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു. സാധാരണ അലങ്കരിച്ച കെ.എസ്.ആർ.ടി.സി ബസുകളിൽ മരണപ്പെടുന്ന വി.ഐ.പികളാണ് അന്തിയാത്ര നടത്താറുള്ളത്. അത്തരത്തിൽ അന്തി യാത്രയാണ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്നതെന്നും ‘ പിണറായിരുന്നു ആരംഭിച്ച കമ്മ്യൂണിസം പിണറായി വിജയനിലൂടെ ഉദയ ക്രിയ ചെയ്യുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

സർക്കാറിൻ്റെ പിടിപ്പുകേട് ജനങ്ങളെ ആത്മഹത്യയിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. നാട്ടിലെ സാധാരണക്കാരായ മനുഷ്യർക്ക് ലഭ്യമാകേണ്ട ആനുകൂല്യങ്ങൾ സമയബന്ധിതമായി നൽകാത്തത് പിണറായി സർക്കാരിന്റെ പിടിപ്പുകേടിന്റെ ഫലമാണെന്നും അതിൻ്റെ ഇരകളായ ജനങ്ങൾ ആത്മഹത്യ ചെയ്യേണ്ട സ്ഥിതിയിലേക്ക് കേരളം എത്തിപ്പെട്ടത് ലജ്ജാകരമാണെന്നും കുട്ടനാട്ടിൽ ആത്മഹത്യ ചെയ്ത കർഷകൻ പ്രസാദും ലൈഫ് പദ്ധതിയിൽ സർക്കാർ വാഗ്ദാനം ചെയ്ത ആനുകൂല്യം ലഭിക്കാത്തതുകൊണ്ട് ജീവൻ വെടിഞ്ഞ പത്തനംതിട്ട ഓമല്ലൂരിലെ ഗോപിയും സർക്കാരിന്റെ ഭരണ പരാജയത്തിന്റെ രക്തസാക്ഷികളാണ്.

ഏഴര വർഷത്തെ ഭരണം കൊണ്ട് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി  സമ്പൂർണമായി തകർക്കുകയാണ് പിണറായി സർക്കാർ ചെയ്തിരിക്കുന്നത്. വൻ കടബാധ്യതയിൽ മൂക്കുകുത്തി വീണ് മുങ്ങിത്താഴുമ്പോഴും സർവ്വ മര്യാദകളും മറന്ന് സർക്കാർ ധൂർത്തടി തുടരുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കേരളം പട്ടിണി കിടന്ന് ചാകാത്തത് കേന്ദ്രത്തിൽ ബിജെപി ഭരിക്കുന്ന കൊണ്ടാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് കേരളത്തിലാണെങ്കിലും കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പല പദ്ധതികളും നടപ്പിലാക്കാൻ സാമ്പത്തികം ഇല്ലാത്ത അവസ്ഥയിൽ എത്തിച്ചത് ഇടത് സർക്കാരാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ബി.ജെ.പി.സംസ്ഥാന വൈസ് പ്രസിഡൻറ് പി. രഘുനാഥ് അധ്യക്ഷത വഹിച്ചു.ചടങ്ങിൽ സ്വാഗത പ്രസംഗം അഡ്വ. വി. എ. സൂരജ് നിർവഹിച്ചു . കെവിഎസ് ഹരിദാസ് അശോകൻ കുളനട എന്നിവർ പങ്കെടുത്തു