കോട്ടയം: ഈ വര്‍ഷം ശബരിമല മണ്ഡല-മകരവിളക്ക് കാലത്ത് തീര്‍ഥാടകര്‍ക്കായുള്ള ജില്ലയിലെ വെജിറ്റേറിയൻ ഭക്ഷണ പദാര്‍ത്ഥങ്ങളുടെ വില നിശ്ചയിച്ചു. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ജി. നിര്‍മ്മല്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കേരള ഹോട്ടല്‍ ആൻഡ് റസ്റ്റോറന്റ് ഭാരവാഹികളുടെ യോഗത്തിലായിരുന്നു തീരുമാനം. എരുമേലിയിലെയും മറ്റു പ്രധാന ഇടത്താവളങ്ങളിലെയും വെജിറ്റേറിയൻ ഹോട്ടലുകളില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കും.
വില ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവ കാലത്തേക്ക് മാത്രമുള്ളതാണ്. ശബരിമല തീര്‍ഥാടകരില്‍ നിന്ന് നിശ്ചയിച്ച വിലയേക്കാള്‍ അധിക വില ഈടാക്കുന്ന ഹോട്ടലുകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. ശബരിമല തീര്‍ഥാടനത്തിന്റെ സുഗമമായ നടത്തിപ്പിനും അമിത വില ഈടാക്കുന്നത് തടയുന്നതിന്റെ ഭാഗമായും ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം, അളവ് തൂക്കം എന്നിവ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായും ഹോട്ടലുകളും മറ്റ് പൊതുവിപണികളും പരിശോധിക്കുന്നതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി സംയുക്ത പരിശോധന സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്.
തീര്‍ഥാടകര്‍ക്ക് ജില്ലാ സിവില്‍ സപ്ലൈ ഓഫീസ്- 0481 2560371, ജില്ലാ ഭക്ഷ്യസുരക്ഷ ഓഫീസ് – 0481 2564677, ജില്ലാ ലീഗല്‍ മെട്രോളജി ഓഫീസ്- 0481 2582998 എന്നീ നമ്ബറുകളില്‍ പരാതി നല്‍കാം.
വില വിവരം ചുവടെ:
- കുത്തരി ഊണ് (എട്ടു കൂട്ടം) സോര്‍ട്ടെക്സ് റൈസ് 70 രൂപ
- ആന്ധ്രാ ഊണ് (പൊന്നിയരി) 70
- കഞ്ഞി (അച്ചാറും പയറും ഉള്‍പ്പെടെ) (750മി.ലി.) 35
- ചായ (150 മി.ലി.) 12
- മധുരമില്ലാത്ത ചായ (150 മി.ലി.) 10
- കാപ്പി (150 മി.ലി.) 10
- മധുരമില്ലാത്ത കാപ്പി (150 മി.ലി.) 10
- ബ്രൂ കോഫി/നെസ് കോഫി (150 മി.ലി.) 15
- കട്ടൻ കാപ്പി (150 മി.ലി.) 9
- മധുരമില്ലാത്ത കട്ടൻകാപ്പി (150 മി.ലി.) 7
- കട്ടൻചായ (150 മി.ലി.) 9
- മധുരമില്ലാത്ത കട്ടൻചായ(150 മി.ലി) 7
- ഇടിയപ്പം (ഒരെണ്ണം) 50 ഗ്രാം 10
- ദോശ (ഒരെണ്ണം) 50 ഗ്രാം 10
- ഇഡ്ഢലി (ഒരെണ്ണം) 50 ഗ്രാം 10
- പാലപ്പം (ഒരെണ്ണം) 50 ഗ്രാം 10
- ചപ്പാത്തി (രെണ്ണം) 50 ഗ്രാം 10
- ചപ്പാത്തി (50 ഗ്രാം വീതം) (3 എണ്ണം) കുറുമ ഉള്‍പ്പെടെ 60
- പൊറോട്ട (ഒരെണ്ണം) 50 ഗ്രാം 12
- നെയ്റോസ്റ്റ് (175 ഗ്രാം) 46
- പ്ലെയിൻ റോസ്റ്റ് 35
- മസാലദോശ ( 175 ഗ്രാം) 50
- പൂരിമസാല (50 ഗ്രാം വീതം 2 എണ്ണം) 36
- മിക്സഡ് വെജിറ്റബിള്‍ 30
- പരിപ്പുവട (60 ഗ്രാം) 10
- ഉഴുന്നുവട (60 ഗ്രാം) 10
- കടലക്കറി (100 ഗ്രാം) 30
- ഗ്രീൻപീസ് കറി (100 ഗ്രാം) 30
- കിഴങ്ങ് കറി (100 ഗ്രാം) 30
- തൈര് (1 കപ്പ് 100 മി.ലി.) 15
- കപ്പ (250 ഗ്രാം) 30
- ബോണ്ട (50 ഗ്രാം) 10
- ഉള്ളിവട (60 ഗ്രാം) 10
- ഏത്തയ്ക്കാപ്പം (75 ഗ്രാം- പകുതി) 12
- തൈര് സാദം (മുന്തിയ വെജിറ്റേറിയൻ ഹോട്ടലുകളില്‍ മാത്രം) 47
- ലെമണ്‍ റൈസ് (മുന്തിയ വെജിറ്റേറിയൻ ഹോട്ടലുകളില്‍ മാത്രം) 44
- മെഷീൻ ചായ (90 മി.ലി.) 8
- മെഷീൻ കോഫി (90 മി.ലി.) 10
- മെഷീൻ മസാല ചായ (90 മി.ലി.) 15
- മെഷീൻ ലെമണ്‍ ടീ (90 മി.ലി.) 15
- മെഷീൻ ഫ്‌ളേവേഡ് ഐസ് ടീ (200 മി.ലി) 20