ഇടുക്കി: ശനിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് ഇടുക്കി ചേലച്ചുവട്ടിൽ കെഎസ്ആർടിസിയും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം നടന്നത്. തൊടുപുഴയിൽ നിന്നും വണ്ണപ്പുറം വഴി ചേലച്ചുവട്ടിലേക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ് ചേലച്ചുവട് ബസ് സ്റ്റാൻഡിലേക്ക് കയറുന്നതിന് തൊട്ടുമുമ്പാണ് അപകടമുണ്ടായത്.
അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ കോട്ടയത്തും, മറ്റുള്ളവരെ ചേലച്ചുവട്ടിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിൽ മുൻവശം തകർന്ന ബസിൽ നിന്നും ഏറെ ശ്രമപ്പെട്ടാണ് ഡ്രൈവറെ പുറത്തിറക്കിയത്