കാടിറങ്ങിയെത്തുന്ന കാട്ടാനകളിൽ നിന്നും സുരക്ഷ തേടി കവളങ്ങാട് പഞ്ചായത്ത് നിവാസികൾ പ്രതിഷേധസമരം സംഘടിപ്പിച്ചു.

കാടിറങ്ങിയെത്തുന്ന കാട്ടാനകളിൽ നിന്നും സുരക്ഷ തേടി കവളങ്ങാട് പഞ്ചായത്ത് നിവാസികൾ പ്രതിഷേധസമരം സംഘടിപ്പിച്ചു.
alternatetext

കോതമംഗലം: കാടിറങ്ങിയെത്തുന്ന കാട്ടാനകൾ ജനവാസമേഖലയിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നതിന് എതിരെ കവളങ്ങാട് ഗ്രാമപഞ്ചായത്ത് നിവാസികളുടെ കൂട്ടായ്മയായ സംയുക്ത ജനകീയ സമരസമിതി തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ കോതമംഗലം പോലീസ് സ്റ്റേഷൻ പരിസരത്തു നിന്നും ഡി.എഫ്.ഒ. ആഫീസിലേക്ക് പ്രതിക്ഷേധ മാർച്ചും ധർണ്ണയും നടത്തി.

നൂറ് കണക്കിന് സ്ത്രീകളും ഫുട്ബോളും കുട്ടികളും അടക്കം പങ്കെടുത്ത പ്രതിഷേധ മാർച്ച് ടൗൺ മുനിസിപ്പൽ ഓഫീസിന് സമീപം സ്ഥിതി ചെയ്യുന്ന ഡി.എഫ്.ഒ. ആഫീസിനു മുന്നിൽ വച്ച് പോലീസ് മാർച്ച് തടഞ്ഞു. കവളങ്ങാട് പഞ്ചായത്തിലെ കാർഷികവൃത്തിയിലൂടെ ഉപജീവനം കഴിക്കുന്ന കർഷകരുടെ ആശ്രയമായ കൃഷികളെല്ലാം കാട്ടാനകൾ നശിപ്പിച്ചു.

കൃഷിഭൂമിയിൽ ഇറങ്ങിയ കാട്ടാനകൾ ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് വരുത്തിയിട്ടുള്ളത്. കവളങ്ങാട് ഗ്രാമ പഞ്ചായത്തിലെ ഉപ്പുകുളം, പെരുമണ്ണൂർ, നമ്പൂരിക്കൂപ്പ് , പേരക്കുത്ത്, ആവോലിച്ചാൽ, നീണ്ടപാറ ചെമ്പൻകുഴി, അള്ളുങ്കൽ, തേങ്കോട്, പരീക്കണ്ണി, എന്നപ്രദേശങ്ങളിലാണ് അടുത്ത നാളുകളിലായി കാട്ടാനക്കൂട്ടത്തിന്റെ ശല്യം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ആൻറണി ജോൺ എംഎൽഎയുടെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധയോഗം ഇടുക്കി എംപി അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.