നാരങ്ങാനം പഞ്ചായത്തിലെ കടമ്മനിട്ട കൂടിലുകുഴി സ്വദേശി 52 വയസുള്ള ശശിയെ ആണ് ഇന്ന് ഉച്ഛയോടെ വീട്ടുപരിസരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതുവഴി വന്ന സമീപ വാസിയാണ് മൃതദേഹം കണ്ടത്. ശശി വീട്ടില്‍ തനിച്ചായിരുന്നു താമസം. വിവരമറിഞ്ഞ് ആറന്മുള പൊലീസ് സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
മൃതദേഹത്തിന് ഏതാനും ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചെങ്കില്‍ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ