തിരുവല്ല അര്‍ബൻ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം തട്ടിയെടുത്ത സംഭവത്തില്‍ മുൻ ബ്രാഞ്ച് മാനേജര്‍ അറസ്റ്റില്‍.

തിരുവല്ല അര്‍ബൻ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം തട്ടിയെടുത്ത സംഭവത്തില്‍ മുൻ ബ്രാഞ്ച് മാനേജര്‍ അറസ്റ്റില്‍.
alternatetext

തിരുവല്ല: തിരുവല്ല അര്‍ബൻ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം തട്ടിയെടുത്ത സംഭവത്തില്‍ മുൻ ബ്രാഞ്ച് മാനേജര്‍ അറസ്റ്റില്‍. സി.പി.എം ഭരിക്കുന്ന സഹകരണ ബാങ്കിലെ മുൻ ബ്രാഞ്ച് മാനേജരും മഹിള അസോസിയേഷൻ നേതാവുമായിരുന്ന മതില്‍ഭാഗം കുറ്റിവേലില്‍ വീട്ടില്‍ പ്രീത ഹരിദാസ് (സി കെ പ്രീത) ആണ് തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ 9 മണിയോടെ ചെങ്ങന്നൂരില്‍ നിന്നും കാറില്‍ തിരുവല്ല ഭാഗത്തേക്ക് വരുന്ന വഴിയാണ് പ്രീത പിടിയിലായത്.

തിരുവല്ല മതില്‍ഭാഗം സ്വദേശിനി വിജയലക്ഷ്മി മോഹൻ ബാങ്കില്‍ നിക്ഷേപിച്ച ആറ് ലക്ഷത്തി എണ്‍പതിനായിരം രുപ തട്ടിയെടുത്ത സംഭവത്തിലാണ് അറസ്റ്റ്. ‌ഇതിനു പിന്നാലെ പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ കേസില്‍ പ്രീത ഹരിദാസ് നല്‍കിയ മുൻകൂര്‍ ജാമ്യ അപേക്ഷ ഈ മാസം നാലിന് ഹൈകോടതി തള്ളിയിരുന്നു. ഇതോടെ പതിനേഴാം തീയതിക്ക് മുമ്ബായി അന്വേഷണ ഉദ്യോഗസ്ഥൻ മുമ്ബാകെ ഹാജരാവാനും കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതിനു ശേഷം പ്രീത വിവിധ ബന്ധുവീടുകളിലായി ഒളിവില്‍ കഴിയുകയായിരുന്നു.