തിരുവനന്തപുരത്ത് ഇന്ന് രാവിലെ മഴയ്‌ക്ക് ശമനം.

തിരുവനന്തപുരത്ത് ഇന്ന് രാവിലെ മഴയ്‌ക്ക് ശമനം.
alternatetext

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്ന് രാവിലെ മഴയ്‌ക്ക് ശമനം. മഴ ശമിച്ചതോടെ ഇന്നലെ വെള്ളം കയറിയ സ്ഥലങ്ങളില്‍ നിന്ന് വെള്ളം ഇറങ്ങി തുടങ്ങി. പ്രളയകാലത്ത് പോലും കണ്ടിട്ടില്ലാത്ത തരത്തിലുള്ള വെള്ളക്കെട്ട് കാഴ്ചകളാണ് തിരുവനന്തപുരത്ത് ഇന്നലെ കണ്ടത്. ഇതുവരെ വെള്ളം കയറാത്ത പ്രദേശങ്ങളില്‍ പോലും വെള്ളക്കെട്ട് അനുഭവപ്പെട്ടു. അശാസ്ത്രീയമായ നിര്‍മാണവും അടച്ചുക്കെട്ടലും ഓടകള്‍ വൃത്തിയാക്കാത്തത് വരെയുമാണ് വെള്ളക്കെട്ടിന് കാരണമായതെന്ന് റിപ്പോര്‍ട്ടുകള്‍.

ഒറ്റരാത്രി കൊണ്ട് നഗരം വെള്ളത്തില്‍ മുങ്ങുകയായിരുന്നു. അമ്ബലത്തിങ്കരയില്‍ വീടുകളിലേക്കും ഹോസ്റ്റലുകളിലേക്കും വെള്ളം കയറാന്‍ കാരണം, ടെക്‌നോപാര്‍ക്കിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി കൊച്ചുതോട് അടച്ചുക്കെട്ടിയതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. പൊളിച്ചിട്ട റോഡും, റോഡിലെ കുഴികളും കാരണമാണ് കുമാരപുരം ഭാഗത്ത് വെള്ളക്കെട്ടിനും വീടുകളിലേക്ക് വെള്ളം കയറിയതിനും ഒരു കാരണമായാതെന്നാണ് പറയുന്നത്.

ഉള്ളൂര്‍ ശ്രിചീത്ര നഗറിലും വില്ലനായത് അശാസത്രീയ ഓടനിര്‍മാണം. വേളിയില്‍ പൊഴി തുറന്നെങ്കിലും, ആമയിഴഞ്ചാന്‍ തോടില്‍ ഒഴുക്കിന് തടസ്സമുണ്ടായതിനാല്‍ വെള്ളമിറങ്ങാന്‍ ഏറെ സമയമെടുത്തു.തോടുകളും ഓടകളും ശുചിയാക്കുന്നതില്‍ വീഴ്ചയുണ്ടായെന്നാണ് നാട്ടുകാര്‍ പറയുന്നത്.