തമിഴ്നാട്ടില്‍ 105 കിലോ കഞ്ചാവ് പിടിച്ച സംഭവത്തില്‍ മുഖ്യ പ്രതിയായ അടൂര്‍ സ്വദേശിയെ അറസ്റ്റ് ചെയ്തു.

തമിഴ്നാട്ടില്‍ 105 കിലോ കഞ്ചാവ് പിടിച്ച സംഭവത്തില്‍ മുഖ്യ പ്രതിയായ അടൂര്‍ സ്വദേശിയെ അറസ്റ്റ് ചെയ്തു.
alternatetext

തമിഴ്നാട്ടില്‍ 105 കിലോ കഞ്ചാവ് പിടിച്ച സംഭവത്തില്‍ മുഖ്യ പ്രതിയായ അടൂര്‍ സ്വദേശിയെ അറസ്റ്റ് ചെയ്തു. അടൂര്‍ പറക്കോട് ലത്തീഫ് മൻസിലില്‍ അജ്മലി27)നെയാണ് അടൂര്‍ പോലീസും തമിഴ്നാട് പോലീസും ചേര്‍ന്ന് പിടിച്ചത്. ഒക്ടോബര്‍ ഏഴിന് കൊല്ലം-തിരുമംഗലം പാതയിലെ തെങ്കാശി ശിവഗിരി ചെക്ക്പോസ്റ്റില്‍വെച്ചാണ് 105 കിലോ കഞ്ചാവ് തമിഴ്നാട് പോലീസ് കണ്ടെത്തിയത്. വാഹനത്തിന്റെ ഡ്രൈവര്‍ തമിഴ്നാട് സ്വദേശിയായ പുളിയങ്കുടി കര്‍പ്പഗവീഥി സ്ട്രീറ്റില്‍ മുരുഗാനന്ദം (29), എറണാകുളം സ്വദേശി ബഷീര്‍ എന്നിവരെ അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് ഇടപാടില്‍ അജ്മലിെൻറ പങ്ക് കണ്ടെത്തിയത്. ഇതോടെ തമിഴ്നാട് പോലീസ് അടൂര്‍ പോലീസിെൻറ സഹായം തേടി. കഴിഞ്ഞ ദിവസം അടൂരിലെത്തിയ തമിഴ്നാട് ഉദ്യോഗസ്ഥരും അടൂര്‍ പോലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇളമണ്ണൂരിലെ ഒളിവുസങ്കേതത്തില്‍നിന്നാണ് അജ്മലിനെ പിടികൂടിയത്.

2023 ജനുവരിയില്‍ എട്ട് മാസത്തെ ജയില്‍ശിക്ഷ അനുഭവിച്ച ശേഷം വിയ്യൂര്‍ സെൻട്രല്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയ ആളാണ് അജ്മല്‍. വടക്കൻ സംസ്ഥാനങ്ങളില്‍നിന്ന് കഞ്ചാവ് തുച്ഛമായ വിലയ്ക്ക് വാങ്ങി കേരളത്തിലെത്തിച്ച്‌ വലിയ തുകയ്ക്ക് കച്ചവടം നടത്തുന്നതാണ് പ്രതികളുടെ രീതി. പ്രതികള്‍ക്ക് സാമ്ബത്തിക സഹായം നല്‍കിയവരെപ്പറ്റിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അടൂര്‍ സി.ഐ. എസ്. ശ്രീകുമാറിെൻറ നേതൃത്വത്തില്‍ എസ്.ഐ. എം. മനീഷ്, സി.പി.ഒ.മാരായ സൂരജ് ആര്‍.കുറുപ്പ്, ശ്യാം കുമാര്‍,നിസാര്‍ മൊയ്ദീൻ, രാകേഷ് രാജ്, ഡാൻസാഫ് ടീമംഗങ്ങള്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.