വനിത സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ഇന്ന് വൈകീട്ട് ചേര്‍ന്ന പ്രത്യേക മന്ത്രിസഭ യോഗം ബില്ലിന് അംഗീകാരം നല്‍കിയതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മറ്റന്നാള്‍ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചേക്കും. രാജ്യസഭ 2010 മാര്‍ച്ച് ഒമ്ബതിന് ബില്‍ പാസാക്കിയിരുന്നു. മന്ത്രിസഭ തീരുമാനം ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിച്ചിട്ടില്ല.
അഞ്ച് ദിവസം നീളുന്ന പാര്‍ലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം ഇന്ന് ആരംഭിച്ചതിന് പിന്നാലെ ഇന്ന് വൈകീട്ട് 6.30ന് കേന്ദ്ര മന്ത്രിസഭ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് വനിത സംവരണ ബില്ലിന് അംഗീകാരം നല്‍കിയത്. പാര്‍ലമെന്‍റ് പ്രത്യേക സമ്മേളനത്തില്‍ ‘ചരിത്രപരമായ തീരുമാനങ്ങള്‍’ കൈക്കൊള്ളുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പറഞ്ഞിരുന്നു. വനിത സംവരണ ബില്‍ പാര്‍ലമെന്‍റില്‍ കൊണ്ടുവരണമെന്ന് ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി ആവശ്യപ്പെടുകയും ചെയ്തിരുന്നു