ചാലക്കുടി സര്‍ക്കാര്‍ ഐടിഐയില്‍ ടി പി ഇ എസ്, എം എ ബി പി, ടര്‍ണര്‍, മെഷീനിസ്റ്റ് എന്നീ ട്രേഡുകളില്‍ ഇൻസ്ട്രക്ടര്‍മാരുടെ ഒഴിവുകള്‍ ഉണ്ട്. പി എസ് സി യുടെ റൊട്ടേഷൻ തയ്യാറാക്കുന്ന സംവരണ, സംവരണേതര ചാര്‍ട്ട് പ്രകാരം ആയിരിക്കും നിയമനം.
ടി പി ഇ എസ് – ഈഴവ വിഭാഗത്തില്‍ നിന്നാണ് നിയമനം നടത്തുക. യോഗ്യത- ബി വോക്ക്/ ഇലക്‌ട്രോണിക്സ്/ ഇലക്‌ട്രോണിക്സ് ആൻഡ് ടെലി കമ്മ്യൂണിക്കേഷൻ/ ഇലക്‌ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് എന്നിവയില്‍ ബിരുദം, ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അല്ലെങ്കില്‍ ഇലക്‌ട്രോണിക്സ്/ ഇലക്‌ട്രോണിക്സ് ആൻഡ് ടെലി കമ്മ്യൂണിക്കേഷൻ/ ഇലക്‌ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എന്നിവയില്‍ ത്രിവത്സര ഡിപ്ലോമ, രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അല്ലെങ്കില്‍ ടെക്നീഷ്യൻ പവര്‍ ഇലക്‌ട്രോണിക് സിസ്റ്റം ട്രേഡില്‍ എൻ ടി സി/ എൻ എ സി, മൂന്നുവര്‍ഷത്തെ പ്രവര്‍ത്തി പരിചയം.
എം എ ബി പി – ജനറല്‍ വിഭാഗത്തില്‍ നിന്നാണ് നിയമനം നടത്തുക. യോഗ്യത – ബി വോക്ക്/ ഡിഗ്രി ഇൻ ഓട്ടോമൊബൈല്‍/ മെക്കാനിക്കല്‍ എൻജിനീയറിങ് (ഓട്ടോമൊബൈല്‍ സ്പെഷലൈസേഷൻ), ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അല്ലെങ്കില്‍ ഓട്ടോമൊബൈല്‍/ മെക്കാനിക്കല്‍ എൻജിനീയറിങ്ങില്‍ (ഓട്ടോമൊബൈല്‍ സ്പെഷലൈസേഷൻ) മൂന്നു വര്‍ഷത്തെ ഡിപ്ലോമ, രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അല്ലെങ്കില്‍ മെക്കാനിക് ഓട്ടോ ബോഡി പെയിന്റിങ്ങില്‍ എൻ ടി സി/ എൻ എ സി, മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചയം.
ടര്‍ണര്‍- ജനറല്‍ വിഭാഗത്തില്‍ നിന്നാണ് നിയമനം. യോഗ്യത- ബി വോക്ക്/ ഡിഗ്രി ഇൻ മെക്കാനിക്കല്‍ എൻജിനീയറിങ്, ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അല്ലെങ്കില്‍ മെക്കാനിക്കല്‍ എൻജിനീയറിംഗില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമ, രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അല്ലെങ്കില്‍ ടര്‍ണര്‍ ട്രേഡില്‍ എൻ ടി സി / എൻ എ സി, മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചയം.
മെഷീനിസ്റ്റ്- നിയമനം മുസ്ലിം വിഭാഗത്തില്‍ നിന്ന്. യോഗ്യത- ബി വോക്ക്/ ഡിഗ്രി ഇൻ മെക്കാനിക്കല്‍ എൻജിനീയറിങ്, ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അല്ലെങ്കില്‍ മെക്കാനിക്കല്‍ എൻജിനീയറിംഗില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമ, രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അല്ലെങ്കില്‍ മെഷീനിസ്റ്റ് ട്രേഡില്‍ എൻ ടി സി / എൻ എ സി, മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചയം.
യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 20ന് രാവിലെ 10.30 ന് ഐടിഐയില്‍ നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 0480- 2701491.