സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് സര്‍ക്കാരിനോട് കെഎസ്‌ഇബി.

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് സര്‍ക്കാരിനോട് കെഎസ്‌ഇബി.
alternatetext

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് സര്‍ക്കാരിനോട് കെഎസ്‌ഇബി. പ്രതിസന്ധി പരിഹരിക്കുന്നതിന് കൂടുതല്‍ വൈദ്യുതി വാങ്ങുന്നതടക്കമുള്ള കാര്യങ്ങള്‍ ഇന്ന് ചേര്‍ന്ന ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്തു.

കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാനും ഇതിനാവശ്യമായ പണം കണ്ടെത്തുന്നതടക്കമുള്ള കാര്യങ്ങളില്‍ തത്വത്തില്‍ ധാരണയായെങ്കിലും പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ടതുണ്ടോയെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. വിഷയം ചര്‍ച്ച ചെയ്യുന്നതിനായി തിങ്കളാഴ്ച വീണ്ടും യോഗം ചേരും. പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ടതുണ്ടോ എന്ന കാര്യത്തില്‍ തിങ്കളാഴ്ച അന്തിമ തീരുമാനമെടുക്കും.

പ്രതിദിനം 10 കോടി രൂപയുടെ വൈദ്യുതിയാണ് പുറത്തു നിന്നും വാങ്ങുന്നത്. സംസ്ഥാനം നേരിടുന്ന ഗുരുതര വൈദ്യുതി പ്രതിസന്ധിയില്‍ എന്ത് നടപടി സ്വീകരിക്കാമെന്നതു സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് തിങ്കളാഴ്ച നല്‍കാൻ കെഎസ്‌ഇബി ചെയര്‍മാന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി നിര്‍ദേശം നല്‍കി.