വാഹന പരിശോധനയില്‍ കഞ്ചാവ് പിടിച്ചു

വാഹന പരിശോധനയില്‍ കഞ്ചാവ് പിടിച്ചു
alternatetext

പത്തനംതിട്ട: എക്സൈസ് ഇന്റലിജന്‍സ് വിഭാഗം നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍  വി.എ. സലീമിന്റെ നിര്‍ദ്ദേശാനുസരണം  പത്തനംതിട്ട എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. ഷാജിയുടെ നേതൃത്വത്തില്‍ ആറന്‍മുള, മാലക്കര ആല്‍ത്തറ ജംഗ്ഷനില്‍ നടത്തിയ വാഹന പരിശോധനയില്‍ പശ്ചിമ ബംഗാള്‍ സ്വദേശി സഹിദുള്‍ ഇസ്ലാം എന്നയാളുടെ പക്കല്‍ നിന്നും 1.150 കിലോഗ്രാം  കഞ്ചാവ് കണ്ടെടുത്തു.

ആസാമില്‍ നിന്നും ഓണത്തോടനുബന്ധിച്ച് കഞ്ചാവ് കടത്തിക്കൊണ്ടു വരുന്നു എന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു വാഹന പരിശോധന.  പത്തനംതിട്ട കുലശേഖരപതി ഭാഗത്ത് തൊഴിലാളികളുടെ ഇടയില്‍ സ്ഥിരമായി കഞ്ചാവ് വിതരണം ചെയ്യുന്ന ആളാണ് പ്രതി. പ്രതിയെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തു.

പരിശോധനയില്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍  എസ്. ഷാജി, പ്രിവന്റീവ് ഓഫീസര്‍മാരായ എസ്. സുരേഷ് കുമാര്‍, വി.കെ സുരേഷ്,  സിവില്‍ എക്സൈസ് ഓഫീസര്‍ എം. എന്‍ അനോഷ്, ഡ്രൈവര്‍ സതീശന്‍ എന്നിവര്‍ പങ്കെടുത്തു