തിരുവനന്തപുരം: വലിയതുറയില്‍ ഗുണ്ടയുടെ കുത്തേറ്റ് രണ്ട് സബ് ഇൻസ്പെക്ടര്‍മാര്‍ക്ക് പരിക്ക്. വലിയതുറ സ്റ്റേഷനിലെ എസ്‌ഐമാരായ രണ്ട് പേരെയാണ് ജാങ്കോ കുമാര്‍ എന്നയാള്‍ ആക്രമിച്ചത്. അറസ്റ്റ് പ്രതിരോധിക്കുന്നതിനിടെ പ്രതി പോലീസുകാരെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.
മൂന്ന് ദിവസം മുമ്ബാണ് ഇയാള്‍ ജയില്‍മോചിതനായത്. പോലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു.