തിരുവല്ല : തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവിന്റെ മൃതദേഹം ആശുപത്രിയിലെ ലിഫ്റ്റിനും ഭിത്തിക്കും ഇടയില്‍ നിന്നും കണ്ടെത്തി. തുകലശ്ശേരി മാടവന പറമ്ബില്‍ വീട്ടില്‍ കെ എസ് ബിജു ( 36 ) നെയാണ് ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഈ മാസം പതിനാലാം തീയതി ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ശേഷം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ബിജുവിനെ പതിനാറാം തീയതി കാണാതാവുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളും ആശുപത്രി അധികൃതവും ചേര്‍ന്ന് ആശുപത്രിയില്‍ ഉള്‍പ്പെടെ തിരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്നാണ് ആശുപത്രിയുടെ നാലാം നിലയിലെ അടച്ചിട്ടിരുന്ന മുറിയുടെ ലിഫ്റ്റിനും ഭിത്തിക്കും ഇടയില്‍ നിന്നും ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് അഗ്നി രക്ഷാ സേന ഉദ്യോഗസ്ഥര്‍ എത്തി ആണ് മൃതദേഹം പുറത്തെടുത്തത്. തിരുവല്ല പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്.