60 കാരിയായ വീട്ടമ്മയെ മര്‍ദ്ദിച്ച സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കും കൂട്ടാളിക്കും എതിരെ പോലീസ് കേസെടുത്തു.

60 കാരിയായ വീട്ടമ്മയെ മര്‍ദ്ദിച്ച സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കും കൂട്ടാളിക്കും എതിരെ പോലീസ് കേസെടുത്തു.
alternatetext

തിരുവല്ല : 60 കാരിയായ വീട്ടമ്മയെ മര്‍ദ്ദിച്ച സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കും കൂട്ടാളിക്കും എതിരെ പുളിക്കീഴ് പോലീസ് കേസെടുത്തു. പുളിക്കീഴ് സീറോ ലാൻഡ് കോളനിയിലെ താമസക്കാരിയായ വീട്ടമ്മയുടെ പരാതിയിലാണ് പരുമല നാക്കട ബി ബ്രാഞ്ച് സെക്രട്ടറിയായ ഇടക്കാട്ടില്‍ വീട്ടില്‍ വിപിൻ നാഥ് (29) , സുഹൃത്ത് തിക്കപ്പുഴ ഇടക്കാട്ടില്‍ വീട്ടില്‍ സജീഷ് (22) എന്നിവര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

വീട്ടമ്മയുടെ മകൻ ബിജുവുമായി ഉള്ള തര്‍ക്കം പറഞ്ഞു തീര്‍ക്കാൻ ഇക്കഴിഞ്ഞ ദിവസം വൈകിട്ടോടെ എത്തിയ സംഘം നടത്തിയ ആക്രമണത്തിനിടെയാണ് വീട്ടമ്മയ്ക്ക് പരിക്കേറ്റത്. സജീഷിന്റെ പിതാവും പരാതിക്കാരുടെ മകൻ ബിജുവും തമ്മില്‍ ഉണ്ടായ അടിപിടി സംബന്ധിച്ച്‌ ചോദിക്കാൻ എത്തിയ വിപിൻ നാഥും സംഘവും ആക്രമണം അഴിച്ചുവിടുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.