മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിലുള്ള ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ രണ്ടു വർഷം ദൈർഘ്യമുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റ് കോഴ്‌സ് പ്രവേശനത്തിന് ഏപ്രിൽ 30 വരെ അപേക്ഷിക്കാം.
50 ശതമാനം മാർക്കോടെ സയൻസ് വിഷയത്തിൽ ബി.എസ്.സി ബിരുദം അല്ലെങ്കിൽ ബി.എസ്.സി / ബി.എ സൈക്കോളജിയിലോ ബി.എസ്.സി ഹോംസയൻസിലോ ബിരുദം നേടിയ പെൺകുട്ടികൾക്കാണ് അവസരം. എസ്.ഇ.ബി.സി. വിഭാഗത്തിൽപ്പെടുന്ന അപേക്ഷകർക്ക് 45 ശതമാനം മാർക്ക് മതിയാകും.
എസ്.സി/എസ്.ടി. വിഭാഗക്കാർക്ക് യോഗ്യതാ പരീക്ഷ പാസ്സായാൽ മതിയാകും. അപേക്ഷാ ഫീസ് പൊതു വിഭാഗത്തിന് 800 രൂപയും, എസ്സ്.സി. / എസ്സ്.ടി വിഭാഗത്തിന് 400 രൂപയുമാണ്. കൂടുതൽ വിവരങ്ങൾക്ക് : 04712560363, 64.