തിരുവാഭരണം മോഷണം പോയ കേസില്‍ പ്രതി രാമചന്ദ്രൻ പോറ്റി പിടിയില്‍

തിരുവാഭരണം മോഷണം പോയ കേസില്‍ പ്രതി രാമചന്ദ്രൻ പോറ്റി പിടിയില്‍
alternatetext

എഴുപുന്ന ശ്രീനാരായണപുരം മഹാവിഷ്ണുക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയ കേസില്‍ പ്രതി രാമചന്ദ്രൻ പോറ്റി പിടിയില്‍. എറണാകുളത്തുനിന്നാണ് ഇയാള്‍ അറസ്റ്റിലായത്. 20 പവൻ വരുന്ന ദേവന്‍റെ തിരുവാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. തിരുവാഭരണം വിഷു തലേന്ന് വൈകിട്ട് ആറോടെ ദേവന് ചാർത്തുന്നതിന് ദേവസ്വം ഭാരവാഹികള്‍ കീഴ്ശാന്തി ഒ.ടി. രാമചന്ദ്രനു നല്‍കിയിരുന്നു. ഇത് വിഷു പുലർച്ചെ ദേവനു ചാർത്തിയിരുന്നു.

വിഷു ദിനത്തില്‍ വൈകിട്ട് ദീപാരാധനയ്ക്കു ശേഷം തിരിച്ചു നല്‍കേണ്ടതാണ്. ഇയാള്‍ മടക്കി നല്‍കിയില്ല.പിന്നീട് ഇയാളെ കാണാതാവുകയായിരുന്നു. കൊച്ചിയില്‍ വെച്ചാണ് പ്രതി പിടിയിലായത്