ക്ഷേത്രോത്സവത്തിലെ കുടമാറ്റത്തില്‍ ഹെഡ്ഗേവാറിന്‍റെ ചിത്രം ; കേസെടുത്ത് പോലീസ്

alternatetext

കൊല്ലം: ക്ഷേത്രോത്സവത്തിലെ കുടമാറ്റത്തിനിടെ ആർഎസ്‌എസ് സ്ഥാപകനായ കേശവ് ബല്‍റാം ഹെഡ്ഗേവാറിന്‍റെ ചിത്രo ഉപയോഗിച്ചതില്‍ കേസെടുത്ത് പോലീസ്.

ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച്‌ ആശ്രാമം മൈതാനത്ത് നടന്ന പൂരത്തിന്‍റെ കുടമാറ്റത്തിനിടെയാണ് സംഭവം നടന്നത്.

നവോത്ഥാന നായകന്മാർക്കൊപ്പമാണ് ഹെഡ്ഗേവാറിന്‍റെ ചിത്രവും ഉയർത്തിയത്. ബി.ആർ. അംബേദ്ക്കർ, ശ്രീനാരായണ ഗുരു തുടങ്ങിയവരുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് ഹെഡ്ഗേവാറിന്‍റെ ചിത്രവും സ്ഥാനം പിടിച്ചത്.