കോതമംഗലം: ഇടുക്കിയിൽ നിന്നും യാത്രക്കാരുമായി എറണാകുളത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് പതിച്ച് ഒരുപെൺകുട്ടി മരിച്ചു. നീണ്ടപാറ മണിയൻപാറയിൽ വച്ചാണ് ഡിവൈഡറിൽ കയറിയ ബസ് റോഡിൽനിന്നു തെന്നി താഴ്ചയിലേക്ക് പതിച്ച് അപകടം ഉണ്ടായത്. അപകടസമയം ബസിൽ നിന്നു തെറിച്ചുവീണ കട്ടപ്പന കീരിത്തോട് സ്വദേശി അനീറ്റ ബെന്നിയാണ്(15) മരിച്ചത്. അപകടത്തിൽ പരിക്കേറ്റ നിരവധി പേരെ കോതമംഗലത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
2025-04-15